അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ​നി​ത അ​ന്ത​രി​ച്ചു
Thursday, April 22, 2021 10:32 PM IST
ഷാ​ർ​ല​റ്റ്: അ​മേ​രി​ക്ക​യി​ൽ ജീ​വി​ച്ചി​രു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ​നി​ത ഹെ​സ്റ്റ​ർ ഫോ​ർ​ഡ് (116) അ​ന്ത​രി​ച്ചു. നോ​ർ​ത്ത് ക​രോ​ളി​ന​യി​ലെ ഷാ​ർ​ല​റ്റി​ലു​ള​ള ഭ​വ​ന​ത്തി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം സം​ഭ​വി​ച്ച​തെ​ന്നു കു​ടു​ബാം​ഗം ടാ​നി​ഷ പാ​റ്റേ​ഴ്സ​ണ്‍ അ​റി​യി​ച്ചു.

1904 ഓ​ഗ​സ്റ്റ് 15 നാ​യി​രു​ന്നു സൗ​ത്ത് ക​രോ​ളി​ന​യി​ലെ ല​ങ്കാ​സ്റ്റ​റി​ൽ ഹെ​സ്റ്റ​റി​ന്‍റെ ജ​ന​നം. പീ​റ്റ​റി​ന്‍റെ​യും ഫ്രാ​ൻ​സി​സ് മെ​ക്ക​ർ​ഡ​ലി​ന്‍റെ​യും മ​ക​ളാ​യി ജ​നി​ച്ച ഇ​വ​രു​ടെ ബാ​ല്യം ക​രോ​ളി​ന​യി​ലാ​യി​രു​ന്നു. ജോ​ണ്‍ ഫോ​ർ​ഡി​നെ 14ാം വ​യ​സ്ൽ വി​വാ​ഹം ക​ഴി​ച്ചു. ദ​ന്പ​തി​മാ​ർ​ക്ക് എ​ട്ടു പെ​ണ്‍​മ​ക്ക​ളും നാ​ലു ആ​ണ്‍ മ​ക്ക​ളും ജ​നി​ച്ചു. 1963 ൽ ​ജോ​ണ്‍ അ​ന്ത​രി​ച്ചു.

ഇ​വ​ർ​ക്ക് 68 പേ​ര​ക്കു​ട്ടി​ക​ളും 128 ഗ്രേ​റ്റ് ഗ്രാ​ൻ​ഡ് ചി​ൻ​ഡ്ര​നും 120 ഗ്രേ​റ്റ് ഗ്രേ​റ്റ് ഗ്രാ​ൻ​ഡ് ചി​ൽ​ഡ്ര​നും ഉ​ണ്ട്. കു​ടും​ബ​ത്തി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​യാ​യി​രു​ന്നു ഇ​വ​ർ എ​ന്ന് മ​ക്ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ 116ാം ജ·​ദി​നം ആ​ഘോ​ഷി​ച്ച​പ്പോ​ൾ ദീ​ർ​ഘാ​യു​സി​ന്‍റെ ര​ഹ​സ്യം എ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ച്ച​വ​രോ​ട് ഞാ​ൻ ദൈ​വ​ത്തി​നു വേ​ണ്ടി ജീ​വി​ച്ചു എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

ഹെ​സ്റ്റ​റി​ന്‍റെ മ​ര​ണ​ത്തോ​ടെ അ​മേ​രി​ക്ക​യി​ൽ ഇ​പ്പോ​ൾ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ​നി​ത നെ​ബ്ര​സ്ക്ക​യി​ൽ നി​ന്നു​ള്ള തെ​ൽ​മ ബ​ട്ട്ക്ലി​ഫാ​ണ്. 1906 ലാ​ണ് ഇ​വ​രു​ടെ ജ​ന​നം. ലോ​ക​ത്തി​ൽ ഇ​പ്പോ​ൾ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ​നി​ത ജ​പ്പാ​നി​ൽ നി​ന്നു​ള്ള 118 വ​യ​സു​ള്ള കെ​യ്ൻ ത​നാ​ക്കാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ