വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഇര്‍വിംഗ് സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ മെയ് 7 മുതല്‍
Saturday, May 1, 2021 11:17 AM IST
ഡാളസ് : ഇര്‍വിംഗ് സെന്‍റ് .ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 7 വെള്ളിയാഴ്ച മുതല്‍ 9 ഞായറാഴ്ച വരെ ദേവാലയത്തില്‍ വച്ച് ഇടവക വികാരി റവ.ഫാ.ജോൺ കുന്നത്തുശേരിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടും.

മെയ് 2 ഞായറാഴ്ച കൊടിയേറ്റത്തോടെ തുടക്കം കുറിക്കുന്ന പെരുന്നാൾ മെയ് 7 വെള്ളിയാഴ്ച വൈകിട്ട് ഏഴിനു സന്ധ്യാപ്രാർത്ഥനയും, ഗാന ശുശ്രുഷയും, സുവിശേഷ പ്രഭാഷണവും ഉണ്ടായിരിക്കും. റവ.ഫാ.തോമസ് മാത്യു വചന ദൂത് നൽകും.

മെയ് 8 ശനിയാഴ്ച വൈകിട്ട് ആറിനു സന്ധ്യാ പ്രാർത്ഥനയും, ഗാന ശുശ്രുഷയും, സുവിശേഷ പ്രഭാഷണവും നടത്തപ്പെടും. റവ.ഫാ.രാജേഷ് കെ.ജോൺ മുഖ്യ സന്ദേശം നൽകും. തുടർന്ന് ഭക്തി നിർഭരമായ റാസയും, ആശിർവാദവും, നേർച്ച വിളമ്പും ഉണ്ടായിരിക്കും.

മെയ് 9 ഞായർ രാവിലെ 8 :30 ന് പ്രഭാത പ്രാർത്ഥന, വിശുദ്ധ കുർബാന ശുശ്രുഷ, റാസ, നേർച്ച വിളമ്പ് തുടർന്ന് കൊടിയിറക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ ശുശ്രുഷകളും യൂട്യൂബ്/ഫേസ്ബുക്ക് ലൈവ് സ്ട്രീം (YOUTUBE: tinyurl.com/sgoclive, facebook.com/st.george.tx/live) എന്നിവയിലൂടെ ദർശിക്കാവുന്നതാണ്.

പെരുന്നാൾ ആഘോഷങ്ങളിൽ ദേവാലയത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ tinyurl.com/sgocihq എന്ന ലിങ്കിൽ മുൻകൂറായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ നോര്‍ത്ത് ടെക്‌സസിലുള്ള ഏക ദേവാലയമായ ഇവിടെ നടത്തപ്പെടുന്ന ഓര്‍മ്മ പെരുന്നാള്‍ വളരെ പ്രസിദ്ധമാണ്.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ജോൺ കുന്നത്തുശേരിയിൽ (വികാരി) - 972 523 9656, സ്മിത ഗീവർഗീസ് (ട്രഷറാർ) 214 662 7070, തോമസ് അച്ചു വർഗീസ് (സെക്രട്ടറി) - 817 905 6618 .

റിപ്പോർട്ട്: ഷാജി രാമപുരം