ബാ​ബു വ​ർ​ഗീ​സ് നി​ര്യാ​ത​നാ​യി
Sunday, May 2, 2021 12:20 PM IST
ഫി​ല​ഡ​ൽ​ഫി​യ: മൂ​വാ​റ്റു​പു​ഴ ഉൗ​ര​മ​ന കോ​ഡി​യാ​ട്ട് പ​രേ​ത​രാ​യ വ​ർ​ക്കി പൈ​ലി​യു​ടെ​യും മ​റി​യാ​മ്മ വ​ർ​ക്കി​യു​ടെ​യും മ​ക​ൻ ബാ​ബു വ​ർ​ഗീ​സ് (60) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​ര്യാ​ത​നാ​യി. പ​രേ​ത​ൻ ഫ​ല​ഡ​ൽ​ഹി​യാ​യി​ലെ സം​കാ​രി​ക സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സ് ഇ​ൻ പെ​ൻ​സി​വേ​നി​യ, പ​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഭാ​ര്യ:​ബോ​ബി ബാ​ബു. മ​ക്ക​ൾ: ശോ​ഭ, സാ​റാ, വി​നീ​ത്.
യ​ൽ​ദോ മോ​ർ തി​ത്തോ​സ്(​മെ​ത്രാ​പോ​ലീ​ത്ത അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​നം), ജോ​ബി ജോ​ർ​ജ്(​കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ), സു​മോ​ദ് നെ​ല്ലി​ക്കാ​ല(​ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം), അ​ല​ക്സ് തോ​മ​സ്(​പ​ന്പാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ) തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള നി​ര​വ​ധി പ്ര​മു​ഖ​ർ പ​രേ​ത​ന്‍റെ ആ​ക​സ്മി​ക വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് ജേ​ക്ക​ബ് ചാ​ലി​ശേ​രി​ൽ(​വി​കാ​രി, സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ) ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​താ​ണ്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ 8.30 വ​രെ ശു​ശ്രൂ​ഷ​ക​ളും പൊ​തു​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​യും തു​ട​ർ​ന്ന് പൈ​ൻ​ഗ്രോ​വ് സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ മു​ഴു​വ​ൻ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​യി​രി​ക്കും ന​ട​ത്ത​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ ജോ​ർ​ജ്