അ​ജി​ത് കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Monday, May 3, 2021 11:10 PM IST
ന്യൂ​യോ​ർ​ക്ക്: പി​എം​എ​ഫ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ ചാ​രി​റ്റി ക​ണ്‍​വീ​ന​ർ എ​സ്. അ​ജി​ത് കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ സം​ഘ​ട​ന അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തി.

സ​മൂ​ഹ സേ​വ​ന​ത്തി​നാ​യി ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം സ​മ​യ​വും സ്വ​യം​സ​മ​ർ​പ്പി​ച്ച ക​ർ​മ്മ​നി​ര​ത​നാ​യ അ​ജി​ത് കു​മാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ഹൃ​ദ​യ​സ്പ​ന്ദ​നം തൊ​ട്ട​റി​ഞ്ഞ വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ തീ​രാ​ദു:​ഖ​ത്തി​ൽ പി​എം​എ​ഫ് പ്ര​സ്ഥാ​ന​വും പ​ങ്കു​ചേ​രു​ന്നു. കു​ടും​ബ​ത്തെ സാ​ന്ത്വ​നി​പ്പി​ക്കു​വാ​ൻ പ്രി​യ സു​ഹൃ​ത്തു​ക്ക​ൾ ഓ​രോ​രു​ത്ത​രും പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന​ഭ്യ​ർ​ഥി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ പു​ഷ്പാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം അ​നാ​ഥ​രാ​യ കു​ടും​ബ​ത്തെ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്നേ​ഹ​ത​ണ​ലി​ൽ ചേ​ർ​ത്ത് നി​ർ​ത്തു​ന്ന​താ​യും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് എം.​പി സ​ലിം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി ​പി ചെ​റി​യാ​ൻ