ഡാ​ള​സ് സൗ​ന്ദ​ര്യ റാ​ണി ല​ഷ​ൻ മെ​സി​യു​ടെ മൃ​ത​ദേ​ഹം ത​ടാ​ക​ത്തി​ൽ ക​ണ്ടെ​ത്തി
Monday, May 3, 2021 11:11 PM IST
ഡാ​ള​സ് : ഒ​രാ​ഴ്ച മു​ന്പ് കാ​ണാ​താ​യ ഡാ​ള​സ് സൗ​ന്ദ​ര്യ റാ​ണി ല​ഷ​ൻ മെ​സി​യു​ടെ (38) മൃ​ത​ദേ​ഹം ലെ​ഗൊ ഡി ​ക്ലെ​യ്ർ ത​ടാ​ക​ത്തി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. ഇ​ർ​വിം​ഗി​ലെ വീ​ട്ടി​ൽ നി​ന്നും ഏ​പ്രി​ൽ 27ന് ​രാ​വി​ലെ ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു മേ​സി. തി​രി​ച്ചു വീ​ട്ടി​ൽ എ​ത്താ​തി​നെ തു​ട​ർ​ന്ന് പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

വ്യാ​ഴാ​ഴ്ച​യോ​ടെ ഇ​വ​രു​ടേ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന മൃ​ത​ദേ​ഹം ത​ടാ​ക​ത്തി​ൽ നി​ന്നും ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച കോ​ർ​നി​ക്കാ​ന​യി​ൽ മി​സ് ടെ​ക്സ​സ് അ​മേ​രി​ക്കാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​യി​രു​ന്നു ല​ഷ​ൻ മെ​സി. ഇ​വ​ർ ധ​രി​ച്ചി​രു​ന്ന​ത് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​പ്പോ​ൾ ഉ​ണ്ടാ​യ വ​സ്ത്ര​ങ്ങ​ൾ ത​ന്നെ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ടു ആ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​വാ​ണ് മെ​സി.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഡാ​ള​സി​ലെ റി​സ​ർ​ച്ച് പ്രോ​ഗ്രാം മാ​നേ​ജ​രാ​യി​രു​ന്നു മെ​സി. ശ​നി​യാ​ഴ്ച ഡാ​ള​സ് കൗ​ണ്ടി മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​ർ ഓ​ഫീ​സ് ത​ടാ​ക​ത്തി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത് മെ​സി​യു​ടെ മൃ​ത​ദേ​ഹ​മാ​യി​രു​ന്നു​വെ​ന്ന് സ്ഥ​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം മി​സ് ടെ​ക്സ​സ് അ​മേ​രി​ക്കാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

മെ​സി​ക്ക് നീ​ന്താ​ൻ അ​റി​യി​ല്ല എ​ന്നാ​ണ് മാ​താ​വ് മേ​രി റോ​സി പ​റ​യു​ന്ന​ത്. വെ​ള്ള​ത്തി​ലേ​ക്ക് മ​ക​ൾ ഇ​റ​ങ്ങു​ന്ന​തി​നു യാ​തൊ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ