മാ​സ്ക് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടു വ​നി​ത​ക​ളെ ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു; പ്ര​തി​യാ​യ സ്ത്രീ​യെ പോ​ലീ​സ് തെ​ര​യു​ന്നു
Tuesday, May 4, 2021 8:49 PM IST
ന്യൂ​യോ​ർ​ക്ക്: മ​ൻ​ഹാ​ട്ട​നി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് റോ​ഡ​രി​കി​ൽ കൂ​ടി ന​ട​ക്കു​ക​യാ​യി​രു​ന്ന ഏ​ഷ്യ​ൻ വ​നി​ത​ക​ളോ​ട് മാ​സ്ക് എ​ടു​ത്തു മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ത​ല​യ്ക്ക് ചു​റ്റി​ക കൊ​ണ്ടു അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച ക​റു​ത്ത​വ​ർ​ഗ​ക്കാ​രി​യാ​യ സ്ത്രീ​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് ന്യൂ​യോ​ർ​ക്ക് പോ​ലീ​സ് പൊ​തു​ജ​ന​ത്തി​ന്‍റെ സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ചു.

മു​പ്പ​ത്തി​നും ഇ​രു​പ​ത്തി​യൊ​ന്പ​തി​നും വ​യ​സ​യു​ള്ള ഏ​ഷ്യ​ൻ വ​നി​ത​ക​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഇ​വ​രെ പ്ര​തി​യാ​യ സ്ത്രീ ​ചു​റ്റി​ക കൊ​ണ്ടു ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് മു​റി​വേ​റ്റ ര​ണ്ടു വ​നി​ത​ക​ളെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

50 വ​യ​സ് പ്രാ​യ​മു​ള്ള ശ​രീ​രം മു​ഴു​വ​ൻ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച സ്ത്രീ​യെ​യാ​ണ് ഈ ​കേ​സി​ൽ പോ​ലീ​സ് തെ​ര​യു​ന്ന​ത്. സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ ഇ​വ​ർ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഏ​ഷ്യ​ൻ വ​നി​ത​ക​ളെ പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ വം​ശീ​യ ആ​ക്ര​മ​ണ​മാ​യി​ട്ടാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ന്യൂ​യോ​ർ​ക്ക് ഹെ​യ്റ്റ്് ക്രൈം​സ് ടാ​സ്ക് ഫോ​ഴ്സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ 18005778 477 എ​ന്ന ന​ന​റി​ൽ വി​ളി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു

എ​ഷ്യ​ൻ വം​ശ​ജ​ർ​ക്കു​നേ​രെ തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്പോ​ഴും അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​ത് ആ​ശ​ങ്ക​യി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഷ്യ​ക്കാ​ർ കാ​ണു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ