ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മേയ് 9 ന്
Friday, May 7, 2021 5:44 PM IST
ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ മാതൃദിനാഘോഷം മേയ് 9 ന് (ഞായർ) വൈകുന്നേരം 5 ന് ലൂയിസ്‌വില്ലയിലുള്ള സുകു വറുഗീസിന്‍റെ വീടിന്‍റെ ഓപ്പൺ യാർഡിൽ സാമൂഹിക അകലം പാലിച്ചു നടത്തപ്പെടും.

പ്രസിഡന്‍റ് എബി മക്കപ്പുഴയുടെ അധ്യക്ഷതയിൽ കൂടുന്ന പൊതു പരിപാടിയിൽ ഡാളസിലെ കലാ സാംസ്‌കാരിക മേഖലകളിൽ സജീവ പങ്കാളിത്വം ഉള്ളതും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മലയാളം അധ്യാപികയുമായ ഡോ. ഹിമ രവീന്ദ്രനാഥ് മുഖ്യാതിഥിയും മുഖ്യ പ്രഭാഷകയും ആയിരിക്കും. സെക്രട്ടറി അജയകുമാർ ആശംസ നേരും. ബ്രിന്‍റാ ബേബി ആയിരിക്കും ഈ മീറ്റിംഗിന്‍റെ എംസി .

ഡോ. ദർശന മനയത്ത് ശശി (മലയാളം പ്രഫ, യുറ്റി കോളജ് ഓസ്റ്റിൻ), ഡോ.നിഷാ ജേക്കബ് (ഡാളസ് സൗഹൃദ വേദി വനിതാ ഫോറം), അനുപ സാം (കേരളാ ലിറ്റററി സൊസൈറ്റി) തുടങ്ങിയവർ ആശംസകൾ നേർന്നു പ്രസംഗിക്കും. ബാലിക, ബാലികമാർ റോസാ പുഷ്പങ്ങൾ നൽകി മീറ്റിംഗിൽ എത്തുന്ന അമ്മമാരേ സ്നേഹപൂർവം ആദരവ് നൽകി സ്വീകരിക്കും.

ചുരുങ്ങിയ സമയ പരിധിയിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ അജയൻ മട്ടന്മേൽ, സുകു വർഗീസ്, സജി കോട്ടയടിയിൽ, നിഷാ ജേക്കബ്, ഷെജിൻ ബാബു എന്നിവർ അമ്മമാരെ പ്രകീർത്തിച്ചു കൊണ്ടുള്ള ഗാനങ്ങൾ ആലപിക്കും. ഷീബാ മത്തായിയുടെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിക്കും.

റിപ്പോർട്ട്: എബി മക്കപ്പുഴ