എ​ക്യൂ​മെ​നി​ക്ക​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ്: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ടീം ​ജേ​താ​ക്ക​ളാ​യി
Tuesday, June 8, 2021 9:52 PM IST
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ ക്രി​സ്റ്റ്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ്ര​ഥ​മ ഡ​ബി​ൾ​സ് ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്ൾ​സ് ച​ർ​ച്ച് ’എ’ ​ടീം ജേ​താ​ക്ക​ളാ​യി. അ​ല​ക്സ് പാ​പ്പ​ച്ച​ൻ (എം​ഐ​എ​ച്ച് റി​യ​ൽ​റ്റി) സം​ഭാ​വ​ന ചെ​യ്ത ഏ​ബ്ര​ഹാം ക​ള​ത്തി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി.

അ​ത്യ​ന്തം ആ​വേ​ശം നി​റ​ഞ്ഞു നി​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാ​ണ് ഹൂ​സ്റ്റ​ണി​ലെ ബാ​ഡ്മി​ന്‍റ​ണ്‍ രം​ഗ​ത്തെ ചു​ണ​ക്കു​ട്ടന്മാരാ​യ ജോ​ജി​യും ജോ​ർ​ജും ചേ​ർ​ന്ന് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്കെ​ത്തി​ച്ച​ത് (218,1921, 21 17) വീ​റും വാ​ശി​യു​മേ​റി​യ പോ​രാ​ട്ടം കാ​ഴ്ച​വ​ച്ച സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ’എ’ ​ടീ​മം​ഗ​ങ്ങ​ളാ​യ പ്ര​മു​ഖ ബാ​ഡ്മി​ന്‍റ​ണ്‍ താ​ര​ങ്ങ​ളാ​യ പീ​റ്റ​റും മൈ​ക്കി​ളും ചേ​ർ​ന്ന് ച​രി​വു​പ​റ​ന്പി​ൽ ഫാ​മി​ലി (ഫാ. ​ജെ​ക്കു സ​ക്ക​റി​യ) സം​ഭാ​വ​ന ചെ​യ്ത റ​ണ്ണ​ർ അ​പ്പി​നു​ള്ള എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ടു.

ര​ണ്ടു ടീ​മു​ക​ളി​ലെ​യും ക​ളി​ക്കാ​രാ​യ ജോ​ജി ജോ​ർ​ജ്, ജോ​ർ​ജ് മാ​ത്യു, പീ​റ്റ​ർ ദേ​വ​സ്യ, മൈ​ക്കി​ൾ ജോ​യ് എ​ന്നി​വ​ർ​ക്ക് വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ചു. ബെ​സ്റ്റ് പ്ലെ​യ​ർ ട്രോ​ഫി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ടീ​മം​ഗം ജോ​ജി ജോ​ർ​ജ് ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ അ​പ്പ് ആ​ൻ​ഡ് ക​മി​ങ് റൈ​സിം​ഗ് സ്റ്റാ​ർ ട്രോ​ഫി ബൈ​ജോ അ​ല​ക്സ് മാ​ത്യു (സെ​ന്‍റ് മേ​രീ​സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്ൾ​സ് ച​ർ​ച്ച് ടീം) ​ക​ര​സ്ഥ​മാ​ക്കി.

ഹൂ​സ്റ്റ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ സെ​ന്‍റ​റി​ൽ ജൂ​ണ്‍ 6 നു ​ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5 മ​ണി​ക്ക് ആ​രം​ഭി​ച്ച സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും ഉ​ധ്വെ​ഗ​വും ആ​കാം​ഷ​യും നി​റ​ഞ്ഞ​താ​യി​രു​ന്നു. ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്കു ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മാ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ടീം ​ഫൈ​ന​ലി​ൽ എ​ത്തി​യ​തെ​ങ്കി​ൽ (1521, 2220, 2115) സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ടീ​മി​നെ നേ​രി​ട്ടു​ള്ള ര​ണ്ടു സെ​റ്റു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ടീം (2110, 218) ​ഫൈ​ന​ലി​ൽ എ​ത്തി​യ​ത്.

ഹൂ​സ്റ്റ​ണി​ലെ 18 ദേ​വാ​ല​യ​ങ്ങ​ളു​ടെ സം​യു​ക്ത വേ​ദി​യാ​യ ഇ​ന്ത്യ​ൻ ക്രി​സ്റ്റ്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ന്‍റെ പ്ര​ഥ​മ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർണ​മെ​ന്‍റാ​യി​രു​ന്നു. ഈ ​ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 16 ടീ​മു​ക​ളാ​ണ് ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച ന​ട​ന്ന ഉ​ത്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ഒ​ളി​ന്പ്യ​ൻ പ​ത്മ​ശ്രീ ഷൈ​നി വി​ൽ​സ​ന്‍റെ​യും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വും മു​ൻ അ​ന്താ​രാ​ഷ്ട്ര നീ​ന്ത​ൽ താ​ര​വു​മാ​യ വി​ൽ​സ​ണ്‍ ചെ​റി​യാ​ന്‍റെ​യും സാ​ന്നി​ദ്ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ട്രോ​ഫി​ക​ൾ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു. ഫാ. ​ജോ​ണ്‍​സ​ൻ പു​ഞ്ച​ക്കോ​ണം, ഫാ. ​ജെ​ക്കു സ​ക്ക​റി​യ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. അ​നി​ൽ ജ​നാ​ർ​ദ്ദ​ന​ൻ ടൂ​ർ​ണ​മെ​ന്‍റ് റ​ഫ​റി ആ​യും അ​നി​ത് ഫി​ലി​പ്പ് ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ടി​നും നേ​തൃ​ത്വം ന​ൽ​കി.

അ​ല​ക്സ് പാ​പ്പ​ച്ച​ൻ (എംഐഎ​ച്ച് റി​യാ​ലി​റ്റി) ആ​ണ് മെ​ഗാ സ്പോ​ണ്‍​സ​ർ. ച​രി​വു​പ​റ​ന്പി​ൽ ഫാ​മി​ലി​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​ർ.​ജോ​സ് ചെ​ട്ടി​പ​റ​ന്പി​ൽ ആ​ൻ​ഡ് ഫാ​മി​ലി, ഷാ​ജി​പ്പാ​ൻ, ഓ​ഷ്യാ​ന​സ് ലി​മോ​സി​ൻ ആ​ൻ​ഡ് റെ​ന്‍റ​ൽ​സ് എ​ന്നി​വ​രാ​ണ് മ​റ്റു സ്പോ​ണ്‍​സ​ർ​മാ​ർ.

ഫാ. ​ഐ​സ​ക് ബി ​പ്ര​കാ​ശ്, ഫാ. ​ജോ​ണ്‍​സ​ൻ പു​ഞ്ച​ക്കോ​ണം, ഫാ. ​ജെ​ക്കു സ​ക്ക​റി​യ, എ​ബി മാ​ത്യു, റെ​ജി കോ​ട്ട​യം, ബി​ജു ചാ​ല​യ്ക​ൽ, രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, ഡോ.​അ​ന്നാ ഫി​ലി​പ്പ്, ജോ​ജോ തു​ണ്ടി​യി​ൽ, നൈ​നാ​ൻ വീ​ട്ടി​നാ​ൽ, ജോ​ണ്‍​സ​ണ്‍ ഉ​മ്മ​ൻ, അ​നി​ത് ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ ടൂ​ര്ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി