പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ ഫ​ല​ങ്ങ​ൾ നി​റ​ഞ്ഞു തു​ളു​ന്പു​ന്ന ജീ​വി​ത​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യി മാ​റ​ണം: റ​വ. ഡോ. ​ജെ​യിം​സ് ജേ​ക്ക​ബ്
Wednesday, June 9, 2021 11:15 PM IST
റോ​ഡ്ഐ​ല​ന്‍റ്: ക്രി​സ്തീ​യ ജീ​വി​ത​ത്തി​ന്‍റെ ധ​ന്യ​ത പൂ​ർ​ണ​മാ​കു​ന്ന​ത് പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ ഫ​ല​ങ്ങ​ൾ നി​റ​ഞ്ഞു തു​ളു​ന്പു​ന്ന ജീ​വി​ത​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്പോ​ഴാ​ണെ​ന്ന് ആ​ൽ​ബ​നി ഡ​യോ​സി​സി​ലെ എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള റോ​ഡ്ഐ​ല​ന്‍റ് യൂ​ണി​വേ​ഴ്സി​റ്റി കെ​മി​സ്ടി പ്ര​ഫ.​റ​വ. ഡോ. ​ജെ​യിം​സ് എ​ൻ. ജേ​ക്ക​ബ് ഉ​ദ്ബോ​ധി​പ്പി​ച്ചു. ജൂ​ണ്‍ 8 ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 8ന് ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രെ​യ​ർ ലൈ​നി​ന്‍റെ 369-ാമ​ത് സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു ഡോ. ​ജെ​യിം​സ്.

ഇ​സ്ര​യേ​ൽ ജ​നം നി​രാ​ശ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​പ്പോ​ൾ യെ​ഹ​സ്ക്കേ​ൽ പ്ര​വാ​ച​ക​നി​ലൂ​ടെ അ​വ​രെ ധൈ​ര്യ​പ്പെ​ടു​ത്തി​യ പ​രി​ശു​ദ്ധാ​ത്മാ​വ് ഏ​തു സ​മ​യ​ത്തും ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ന​മ്മെ ധൈ​ര്യ​പ്പെ​ടു​ത്തു​ക​യും ത​മ്മി​ൽ ക്രി​യ ചെ​യ്യു​മെ​ന്നും- അ​ച്ച​ൻ ഓ​ർ​മ്മ​പെ​ടു​ത്തി. പ​രി​ശു​ദ്ധാ​ത്മാ ഫ​ല​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സ​മൂ​ഹ​ത്തി​ൽ നാം ​പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ മ​റ്റു​ള്ള അ​നേ​ക​ർ​ക്ക് ന​മ്മു​ടെ ജീ​വി​തം മാ​തൃ​ത​യാ​ക്ക​പ്പെ​ടു​ക​യും അ​നു​ഗ്ര​ഹ​ത്തി​ന് മു​ഖാ​ന്തി​ര​മാ​കു​ക​യും ചെ​യ്യു​മെ​ന്ന് അ​ച്ച​ൻ പ​റ​ഞ്ഞു.

ടെ​ന്നി​സി​യി​ൽ നി​ന്നു​ള്ള അ​ല​ക​സ് തോ​മ​സി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് യോ​ഗം ആ​രം​ഭി​ച്ച​തും ഐ​പി​എ​ൽ കോ​ർ​ഡി​നേ​റ്റ​ർ സി.​വി. സാ​മു​വേ​ൽ ഡോ​ക്ട​റെ പ​രി​ച​യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ഈ​മാ​സം വി​വാ​ഹ​വാ​ർ​ഷി​കം കൊ​ണ്ടാ​ടു​ന്ന ടി.​എ. മാ​ത്യു-​വ​ൽ​സ​മ്മ, ഷാ​ജി രാ​മ​പു​റം- ബി​ജി രാ​മ​പു​രം എ​ന്നി​വ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭ​ഗം ഷാ​ജി രാ​മ​പു​റം വാ​യി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ ഐ​പി​എ​ൽ പ്രെ​യ​ർ മീ​റ്റിം​ഗ് അ​നു​ഗ്ര​ഹ​മാ​യി സം​ഘ​ടി​പ്പി​ക്കു​വാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​തും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും സ​ഭാ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​നേ​ക​ർ പ​ങ്കെ​ടു​ത്തു​വെ​ന്ന​തും ദൈ​വി​ക ന​ട​ത്തി​പ്പാ​യി കാ​ണു​ന്ന​വെ​ന്ന സി​വി. സാ​മു​വേ​ൽ പ​റ​ഞ്ഞു. ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള കോ​ർ​ഡി​നേ​റ്റ​ർ ടി.​എ. മാ​നു ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്നു​ള്ള മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്ക് ഡാ​ള​സി​ൽ നി​ന്നു​ള്ള കെ.​എ​സ്. മാ​ത്യു നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ