ഫോ​മാ കോ​വി​ഡ് സ​ഹാ​യ പ​ദ്ധ​തി: സൈ​മ​ണ്‍ കോ​ട്ടൂ​ർ എ​ണ്ണാ​യി​രം ഡോ​ള​ർ സം​ഭാ​വ​ന ചെ​യ്തു
Wednesday, June 9, 2021 11:21 PM IST
ന്യൂ​യോ​ർ​ക്ക്: "​ഒ​റ്റ​ക്ക​ല്ല, ഒ​പ്പ​മു​ണ്ട് ഫോ​മ​' എ​ന്ന സ​ന്ദേ​ശ​വു​മാ​യി കോ​വി​ഡ് മു​ക്ത കേ​ര​ള​ത്തി​നാ​യി ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യു​ള്ള ഫോ​മ​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യാ​യി സൈ​മ​ണ്‍ കോ​ട്ടൂ​ർ എ​ണ്ണാ​യി​രം ഡോ​ള​ർ സം​ഭാ​വ​ന ചെ​യ്തു. അ​രി​സോ​ണ​യി​ലെ സ​ണ്‍​ഷൈ​ൻ റെ​സി​ഡ​ൻ​ഷ്യ​ൽ ഹോ​മി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​റും ഉ​ട​മ​സ്ഥ​നു​മാ​ണ് സൈ​മ​ണ്‍ കോ​ട്ടൂ​ർ.

1999ൽ ​ചൈ​ൽ​ഡ് പ്രൊ​ട്ട​ക്റ്റീ​വ് സ​ർ​വീ​സി​ന്‍റെ എ​ക്സ​പ്ഷ​ന​ൽ സ​ർ​വീ​സ് അ​വാ​ർ​ഡും, 2013 ൽ ​ഡി​ഫ​ൻ​സ് സെ​ക്ര​ട്ട​റി​യു​ടെ പാ​ട്രി​യോ​ട്ടി​ക് എം​പ്ലോ​യ​ർ അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള സൈ​മ​ണ്‍ കോ​ട്ടൂ​ർ ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്.

ഫോ​മ​യു​ടെ ജ​ന​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലോ​ക മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സൈ​മ​ണ്‍ കോ​ട്ടൂ​ർ അ​റി​യി​ച്ചു.

ഫോ​മ​യു​ടെ ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​യ​ക്കാ​നു​ള്ള ര​ണ്ടാം​ഘ​ട്ട ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ് . കൂ​ടു​ത​ൽ പേ​ർ വെ​ന്‍റി​ലേ​റ്റ​റു​ക​ളും, മ​റ്റു അ​നു​ബ​ന്ധ ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ജൂ​ണ്‍ 30 ന​കം ആ​വ​ശ്യ​മാ​യ​ത്ര ഉ​പ​ക​ര​ണ​ങ്ങ​ൾ നാ​ട്ടി​ൽ ആ​വ​ശ്യ​മാ​യ​വ​ർ​ക്കെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഫോ​മാ ഇ​പ്പോ​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ളോ​ട് സ​ഹ​ക​രി​ച്ച സൈ​മ​ണ്‍ കോ​ട്ടൂ​രി​നും, മ​റ്റു​ള്ള​വ​രോ​ടും ഫോ​മ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി.​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ