ഷിക്കാഗോ സെന്‍റ് മേരീസ് ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണം
Friday, June 11, 2021 7:42 PM IST
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഈ വർഷത്തെ ആദ്യബാച്ചിന്‍റെ ആദ്യകുർബാന സ്വീകരണം മേയ് 30 ന് നടത്തപ്പെട്ടു. 9 കുട്ടികളാണ് ആദ്യബാച്ചിൽ ആദ്യ കുർബാന സ്വീകരിച്ചത്.

വികാരി ഫാ . തോമസ് മുളവനാൽ ചടങ്ങിൽ മുഖ്യ കാർമികത്വം വഹിച്ചു. ഫാ.വർഗീസ് ആലുംചുവട്ടിൽ സഹകാർമിനായിരുന്നു. മൂന്നു ബാച്ചുകളായി നടത്തുന്ന ആദ്യകുർബാന സ്വീകരണത്തിന്‍റെ അടുത്ത ബാച്ച് ജൂലൈ 4നും ഓഗസ്റ്റ് 7നും നടത്തപ്പെടുന്നതാണ് .

അധ്യാപകർ ,സിസ്റ്റേഴ്സ്, പള്ളി എക്സിക്യൂട്ടീവ് , മാതാപിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ ആദ്യകുർബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ ക്രമീകരിച്ചു. ക്നാനായ വോയിസ് ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്തു.