കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഷി​ക്കാ​ഗോ ഫാ​മി​ലി പി​ക്നി​ക് ജൂ​ണ്‍ 26ന്
Thursday, June 17, 2021 8:13 PM IST
ഷി​ക്കാ​ഗോ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഷി​ക്കാ​ഗോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ൽ​പ്പ​ത്തി​നാ​ലാ​മ​ത് ആ​നു​വ​ൽ ഫാ​മി​ലി പി​ക്നി​ക് 2021 ജൂ​ണ്‍ 26 -ന് ​രാ​വി​ലെ 10 മു​ത​ൽ വു​ഡ്റൈ​ഡ്ജ് പാ​ർ​ക്കി​ൽ (Sunnydale Park, 6848 Woodward ave, Woodridge Il 60517) വ​ച്ചു ന​ട​ത്തു​ന്ന​താ​ണ്.

വി​വി​ധ​ത​രം വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ, ബാ​ർ​ബി​ക്ക്, ലൈ​വ് ത​ട്ടു​ക​ട, ആ​ന​ന്ദ​ക​ര​മാ​യ പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി​യ വി​വി​ധ സാം​സ്കാ​രി​ക പ്രോ​ഗ്രാ​മു​ക​ൾ കു​ഞ്ഞു​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും, ഒ​രു​പോ​ലെ ഇ​ഷ്ട​പെ​ടു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ഈ ​പി​ക്നി​ക്കി​നു പു​തു​മ വ​ർ​ധി​പ്പി​ക്കും.

പി​ക്നി​ക്കി​ലേ​ക്ക് എ​ല്ലാ സ്നേ​ഹി​ത​രെ​യും മാ​താ​പി​താ​ക്ക​ളെ​യും കു​ഞ്ഞു​ങ്ങ​ളെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി കോ​ർ​ഡി​നേ​റ്റ​ർ ജി​റ്റോ കു​ര്യ​നു​മാ​യി (630) 8632319 ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം