ലെസ്ലിൻ വിൽ‌സൺ ന്യൂയോർക്കിൽ നിര്യതനായി
Friday, June 18, 2021 5:42 PM IST
ന്യുയോർക്ക്: യോങ്കേഴ്സിൽ താമസിക്കുന്ന വിൽ‌സൺ ഡാനിയേലിന്‍റേയും ലൗലി വിൽസന്‍റേയും മകൻ ലെസ്ലിൻ വിൽ‌സൺ (28 ) ന്യൂയോർക്കിൽ നിര്യതനായി. സംസ്കാരം ജൂൺ 23 ന് (ബുധൻ) രാവിലെ 8.30ന് സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം വൈറ്റ് പ്ലെയിൻസ് റൂറൽ സെമിത്തേരിയിൽ.(White Plains Rural Cemetery , 167 N Broadway , White Plains)

സഹോദരൻ: ലെസ്റ്റിൻ വിൽ‌സൺ.

NFTA മെട്രോയിൽ റെയിൽ കൺട്രോളർ ആയി ജോലി ചെയ്തുവരികയായിരുന്ന പരേതൻ വൈറ്റ് പ്ലെയിൻസ്‌ സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ഇടവകാംഗമാണ്.

പൊതുദർശനം: ജൂൺ 22 നു വൈകുന്നേരം 4 മുതൽ രാത്രി 9 വരെ സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ (99 Park Avenue , White Plains , NY 10603).

റിപ്പോർട്ട്:ശ്രീകുമാർ ഉണ്ണിത്താൻ