ടെ​ക്സ​സി​ൽ തൊ​ഴി​ൽ ര​ഹി​ത​രു​ടെ എ​ണ്ണം കു​റ​യു​ന്നു
Tuesday, June 22, 2021 10:42 PM IST
ഓ​സ്റ്റി​ൻ: കോ​വി​ഡി​നെ തു​ട​ർ​ന്ന് ഉ​യ​ർ​ന്ന ടെ​ക്സ​സി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് കു​ത്ത​നെ താ​ഴേ​ക്കു വ​ന്ന​താ​യി ടെ​ക്സ​സ് വ​ർ​ക്ക് ഫോ​ഴ്സ് ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2020 ഏ​പ്രി​ലി​ൽ തൊ​ഴി​ലി​ല്ലാ​യ്മ 12.5 ശ​ത​മാ​ന​മാ​യി​രു​ന്ന​താ​ണ് ഇ​പ്പോ​ൾ 6.5 ശ​ത​മാ​ന​ത്തി​ലേ​ക്ക് താ​ഴ്ന്നി​രി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​കാ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ പേ​ർ തൊ​ഴി​ൽ ചെ​യ്തു തു​ട​ങ്ങി​യ​തി​നാ​ൽ ഫെ​ഡ​റ​ൽ തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം നി​ർ​ത്ത​ൽ ചെ​യ്യു​ന്ന​താ​ണെ​ന്ന് ഗ​വ​ർ​ണ​ർ ഗ്രോ​ഗ് ഏ​ബ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല സ​ഹാ​യ​ധ​നം ല​ഭി​ക്കാ​താ​യാ​ൽ കൂ​ടു​ത​ൽ തൊ​ഴി​ൽ അ​ന്വേ​ഷ​ക​രു​ണ്ടാ​കു​മെ​ന്നും ഗ​വ​ണ്‍​മെ​ന്‍റ് പ്ര​തീ​ക്ഷി​ക്കു​ന്നു.

ടെ​ക്സ​സി​ലെ തൊ​ഴി​ൽ ര​ഹി​ത വേ​ത​ന​ത്തി​നു​പു​റ​മെ ല​ഭി​ച്ചി​രു​ന്ന അ​നു​ബ​ന്ധ ആ​നു​കൂ​ല്യം 300 ഡോ​ള​ർ ജൂ​ണ്‍ 26 മു​ത​ൽ ല​ഭി​ക്കു​ക​യി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു ടെ​ക്സ​സ് പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യെ​ന്നും, കോ​വി​ഡ് കേ​സു​ക​ൾ നാ​മ​മാ​ത്ര​മാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ടെ​ക്സ​സി​ൽ മാ​ത്രം 52300 മ​ര​ണ​വും, 2.98 മി​ല്യ​ൻ കോ​വി​ഡ് കേ​സു​ക​ളു​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ടെ​ക്സ​സ് സം​സ്ഥാ​ന​ത്തെ കൗ​ണ്ടി ഹാ​രി​സും (6549), ര​ണ്ടാ​മ​ത് ഡാ​ള​സു​മാ​ണ് (4110).

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ