മാ​സ​ച്യു​സെ​റ്റ്സി​ൽ വാ​ക്സീ​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ 4000 പേ​ർ​ക്ക് കോ​വി​ഡ്
Wednesday, June 23, 2021 11:04 PM IST
ബോ​സ്റ്റ​ണ്‍: പൂ​ർ​ണ​മാ​യും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച 150 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 4000 ആ​യി ഉ​യ​ർ​ന്ന​താ​യി മാ​സ​ച്യു​സെ​റ്റ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് (ഡി​പി​എ​ച്ച്) അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജൂ​ണ്‍ 12 മു​ത​ൽ ജൂ​ണ്‍ 21 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് ഡി​പി​എ​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പൂ​ർ​ണ​മാ​യും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ കു​റ​ഞ്ഞ​തു 14 ദി​വ​സ​മെ​ങ്കി​ലും കോ​വി​ഡ് 19 ആ​ർ​എ​ൻ​എ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന് സെ​ന്േ‍​റ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ന്‍റ് പ്രി​വ​ൻ​ഷ​ൻ (സി​ഡി​സി) വി​ശ​ദീ​ക​ര​ണം ന​ൽ​കി.​യു​എ​സ് ഫു​ഡ് ആ​ന്‍റ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അം​ഗീ​ക​രി​ച്ച കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ലാ​ണ് വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തു ഇ​തു​വ​രെ 37,20037 പേ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി ക​ഴി​ഞ്ഞു​വെ​ന്നും ഇ​തി​ൽ ഒ​രു ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ് വീ​ണ്ടും കോ​വി​ഡ് 19 ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ കോ​വി​ഡ് കേ​സു​ക​ൾ കു​റ​വാ​ണ്. കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും വാ​ക്സീ​ൻ ന​ൽ​കു​ന്ന​തി​നും അ​ധി​കൃ​ത​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ