ബൈ​ഡ​നെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി; ജോ​ണ്‍ ജേ​ക്ക​ബി​നെ​തി​രെ ഫെ​ഡ​റ​ൽ കേ​സ്
Wednesday, June 23, 2021 11:06 PM IST
ഒ​ക്ല​ഹോ​മ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നേ​യും കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളേ​യും കു​ടും​ബാം​ഗ​ങ്ങ​ളേ​യും വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ഒ​ക്ല​ഹോ​മ സം​സ്ഥാ​ന​ത്തെ തു​ൾ​സ​യി​ൽ നി​ന്നു​ള്ള ജോ​ണ്‍ ജേ​ക്ക​ബ് അ​ഹ​റ​ൻ​സി​നെ​തി​രെ (58) ഫെ​ഡ​റ​ൽ കേ​സ് ചാ​ർ​ജ് ചെ​യ്ത​താ​യി ജൂ​ണ്‍ 21 തി​ങ്ക​ളാ​ഴ്ച ആ​ക്ടിം​ഗ് യു​എ​സ് അ​റ്റോ​ർ​ണി ക്ലി​ന്‍റ് ജോ​ണ്‍​സ​ൻ അ​റി​യി​ച്ചു. പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഇ​മെ​യി​ലു​ക​ൾ തു​ൾ​സ ടെ​ലി​വി​ഷ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് ഇ​യാ​ൾ അ​യ​ച്ച​ത്.

പൊ​തു​പ്ര​വ​ർ​ത്ത​ക​രെ വ​ധി​ക്കു​മെ​ന്ന് ഓ​ണ്‍​ലൈ​നി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ൽ അ​തി​നു ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റ്റോ​ർ​ണി പ​റ​യു​ന്ന​ത്. തു​ൾ​സ​യി​ലെ വീ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്ക് അ​റ്റോ​ർ​ണി ഉ​ണ്ടോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. അ​റ​സ്റ്റു ചെ​യ്ത് തു​ൾ​സ കൗ​ണ്ടി ജ​യി​ലി​ല​ട​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ