ഡാളസിൽ വ്യാജ ആപ്പിൾ എയർപോട്സുകൾ പിടിച്ചെടുത്തു
Saturday, July 17, 2021 7:17 AM IST
ഡാളസ്: ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കണ്ടെയ്നറുകളിൽനിന്നും ആപ്പിളിന്‍റെ എന്ന് തോന്നിപ്പിക്കുന്ന എയർപോട്സുകൾ കസ്റ്റംസ് ആൻഡ് ബോർഡ് പ്രൊട്ടക്ഷൻ ഓഫീസ് സിൻസിനാറ്റിയിൽ നിന്നും പിടിച്ചെടുത്തു. ഒന്നര മില്ല്യൻ ഡോളർ വിലമതിപ്പുള്ള 5000 വ്യാജ ആപ്പിൾ എയർപോട്സുകളും 1372 വ്യാജ ആപ്പിൾ എയർപോഡ്‌സ് പ്രൊകളും ആണ് പിടിച്ചെടുത്തത്.

കണ്ടെയ്നറുകൾ കസ്റ്റംസ് ക്ലിയറൻസിന്‍റെ ഭാഗമായി കൂടുതൽ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇറക്കുമതിചെയ്ത ഉത്പന്നങ്ങൾക്ക് ശരിയായ ട്രേഡ് മാർക്കോ , കമ്പനിക്ക് നിയമപരമായ ലൈസൻസോ ഇല്ല എന്ന് തെളിഞ്ഞത്. പിടിച്ചെടുത്ത 5 കണ്ടെയ്നറുകളും ടെക്സസിലുള്ള ബ്രൗസ്‌വിലൽ സിറ്റിയിലേക്കാണ് ഇറക്കുമതി ചെയ്യാൻ ഉദ്ദേശിച്ചതെന്ന് വെള്ളിയാഴ്ച ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്ന വ്യാജ ഉൽപന്നങ്ങൾ രാജ്യത്തിൻറെ സമ്പദ്ഘടനയെ ബാധിക്കുമെന്ന് കസ്റ്റംസ് സ്റ്റാൻഡ് ബോർഡ് പ്രൊട്ടക്ഷൻ ഓഫീസ് അറിയിച്ചു.

റിപ്പോർട്ട്: ബാബു പി. സൈമൺ