അ​വ​ധി​ക്കു പോ​യ ജീ​വ​ന​ക്കാ​രെ തി​രി​ച്ചു വി​ളി​ച്ചു അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ്
Monday, July 19, 2021 1:51 AM IST
ഡാ​ള​സ് : വി​മാ​ന യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ച​തി​നാ​ൽ ജോ​ലി​യി​ൽ​നി​ന്ന് നീ​ണ്ട അ​വ​ധി​യെ​ടു​ത്തു പോ​യ ജീ​വ​ന​ക്കാ​രെ തി​രി​ച്ചു​വി​ളി​ച്ചു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് ജൂ​ലൈ 16ന് ​പു​റ​ത്തി​റ​ക്കി. ഏ​ക​ദേ​ശം 3,300 ജീ​വ​ന​ക്കാ​ർ​ക്കാ​ണ് അ​വ​ധി അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ട് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണം എ​ന്ന ഉ​ത്ത​ര​വ് ല​ഭി​ച്ച​ത്.

ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി എ​ല്ലാ​വ​രും പൂ​ർ​ണ​മാ​യും ജോ​ലി​യി​ൽ തി​രി​ച്ചു പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പ​കു​തി​യി​ല​ധി​കം ജോ​ലി​ക്കാ​രും അ​വ​ധി​ക്ക് പോ​യി​ട്ട് ദീ​ർ​ഘ​കാ​ലം ആ​യ​തു​കൊ​ണ്ട് അ​വ​ർ​ക്ക് വീ​ണ്ടും പ​രി​ശീ​ല​നം ന​ൽ​കേ​ണ്ട​താ​യി വ​രും എ​ന്ന് എ​യ​ർ​ലൈ​ൻ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പു​തി​യ ചി​ല വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ലാ​ണ് കൂ​ടു​ത​ൽ ജോ​ലി​ക്കാ​രെ ആ​വ​ശ്യ​മാ​യി വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് സ​ർ​വീ​സ് വൈ​സ് പ്ര​സി​ഡ​ൻ​റ് ബ്രേ​ഡീ ബ്രൈ​ൻ​സ് വെ​ളി​പ്പെ​ടു​ത്തി. 2022 മാ​ർ​ച്ച് മാ​സ​ത്തി​ന് മു​ന്പാ​യി എ​ണ്ണൂ​റി​ല​ധി​കം ജോ​ലി​ക്കാ​രെ കൂ​ടെ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട് എ​ന്ന് ബ്രേ​ഡീ വ്യ​ക്ത​മാ​ക്കി. ജോ​ലി​ക്കാ​രു​ടെ ക്ഷാ​മം കാ​ര​ണം നൂ​റു​ക​ണ​ക്കി​ന് വി​മാ​ന​സ​ർ​വീ​സു​ക​ൾ ജൂ​ലൈ മാ​സം ത​ട​സ​പ്പെ​ട്ടി​രു​ന്നു അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സ് അ​റി​യി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ബാ​ബു പി. ​സൈ​മ​ണ്‍