ഇ​ന്ത്യാ പ്ര​സ്ക്ല​ബ് ദേ​ശീ​യ സ​മ്മ​ള​ന​ത്തി​ന് ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ പൂ​ർ​ണ​പി​ന്തു​ണ
Monday, July 19, 2021 10:39 PM IST
ഡാ​ള​സ്: ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക നോ​ർ​ത്ത് ടെ​ക്സ​സ് ചാ​പ്റ്റ​ർ പൊ​തു​യോ​ഗം പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജൂ​ലൈ 18 ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഗാ​ർ​ല​ണ്ടി​ലു​ള്ള ഇ​ന്ത്യ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ന​വം​ബ​ർ 11 മു​ത​ൽ 14 വ​രെ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന പ്ര​സ്ക്ല​ബ് നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് നോ​ർ​ത്ത് ടെ​ക്സ​സ് ചാ​പ്റ്റ​റി​ന്‍റെ എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​ങ്ങ​ളും പൊ​തു​യോ​ഗം ചെ​യ്തു വാ​ഗ്ദാ​നം ചെ​യ്തു. എ​ല്ലാ അം​ഗ​ങ്ങ​ളും ഇ​തി​നാ​യി ഒ​ത്തൊ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ൻ​റും സെ​ക്ര​ട്ട​റി​യും അ​ഭ്യ​ർ​ഥി​ച്ചു.

ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​നു​ള്ള ആ​ദ്യ​ത്തെ ര​ജി​സ്ട്രേ​ഷ​ൻ ഡാ​ള​സി​ൽ നി​ന്നും ന​ൽ​കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ പ​റ​ഞ്ഞു . ഡാ​ള​സ് ചാ​പ്റ്റ​റി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു പോ​വു​ക​യാ​ണെ​ങ്കി​ൽ ട്രാ​വ​ൽ ഡി​സ്കൗ​ണ്ട് കി​ട്ടു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ചും ആ​വ​ശ്യ​മെ​ങ്കി​ൽ പ്ര​ത്യേ​ക വാ​ഹ​നം ബു​ക്ക് ചെ​യു​ന്ന​തി​നെ​ക്കു​റി​ച്ചും നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ബി​ജി​ലി വി​ശ​ദീ​ക​രി​ച്ചു .

ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ വ്യ​ക്തി​പ​ര​മാ​യ ചി​ല കാ​ര​ണ​ത്താ​ൽ സം​ഘ​ട​ന​യി​ൽ തു​ട​രാ​ൻ ക​ഴി​യു​ക​യി​ല്ലെ​ന്നും രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്ന് യോ​ഗ​ത്തെ അ​റി​യി​ച്ചു. പൊ​തു​യോ​ഗം രാ​ജി അം​ഗീ​ക​രി​ച്ചു. നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ബി​ജി​ലി ജോ​ർ​ജ് കീ​ഴ്വ​ഴ​ക്ക​മ​നു​സ​രി​ച്ചു സം​ഘ​ട​ന​യു​ടെ ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പ്ലാ​ക്കാ​ട്ടി​നെ താ​ൽ​കാ​ലി​ക ചു​മ​ത​ല ഏ​ൽ​പ്പി​ക്കു​ക​ന്ന​തി​ന് നി​ർ​ദേ​ശി​ക്കു​ക​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ആ ​നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കും ചെ​യ്തു. സി​ജു വി. ​ജോ​ർ​ജ്, ബെ​ന്നി ജോ​ണ്‍, സ​ജി സ്റ്റാ​ർ ലൈ​ൻ, ഫി​ലി​പ്പ് തോ​മ​സ് (പ്ര​സാ​ദ് ) എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. സാം ​മാ​ത്യു സ്വാ​ഗ​ത​വും ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി പി.​പി ചെ​റി​യാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി ചെ​റി​യാ​ൻ