സി​റ്റി ഓ​ഫ് ഗാ​ർ​ലാ​ൻ​ഡി​ന് പു​തി​യ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട്
Tuesday, July 20, 2021 11:25 PM IST
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ സ്കോ​ട്ട് ലെ​മേ ഞാ​യ​റാ​ഴ്ച സി​റ്റി ഓ​ഫ് ഗാ​ർ​ലാ​ൻ​ഡി​ൽ പു​തി​യ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ് ടീ​മും, സി​റ്റി ഓ​ഫ് ഗാ​ർ​ലാ​ൻ​ഡ് പാ​ർ​ക്ക് ആ​ൻ​ഡ് റി​ക്രി​യേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു ഗ്രൗ​ണ്ട് നി​ർ​മ്മി​ക്കു​വാ​ൻ സി​റ്റി​ക്ക് സാ​ധി​ച്ച​തെ​ന്ന് മേ​യ​ർ ത​ന്‍റെ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു.

സി​റ്റി കൗ​ണ്‍​സി​ൽ മെ​ന്പ​ർ ബി​ജെ വി​ല്യം​സ്, സി​റ്റി എ​ണ്‍​വേ​യ്ർ​മെ​ൻ​റ് ക​മ്മ്യൂ​ണി​റ്റി ബോ​ർ​ഡ് മെ​ന്പ​ർ ഡോ​ക്ട​ർ ഷി​ബു സാ​മു​വേ​ൽ, സി​റ്റി യൂ​ത്ത് കൗ​ണ്‍​സി​ൽ മെ​ന്പ​ർ ജോ​തം സൈ​മ​ണ്‍, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ന​ശ്വ​ർ മാ​ന്പി​ള്ളി, പ്ര​മു​ഖ റീ​ൽ​റ്റ​ർ ജ​സ്റ്റി​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന മീ​റ്റി​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സി​റ്റി മേ​യ​ർ, കൗ​ണ്‍​സി​ൽ മെ​ന്പ​ർ ബി.​ജെ. വി​ല്ലിം​സി​ന് ആ​ദ്യ ബോ​ൾ എ​റി​ഞ്ഞു കൊ​ടു​ത്താ​യി​രു​ന്നു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ 4 മു​ത​ൽ 8 വ​രെ ത​മി​ഴ്നാ​ട് മു​ൻ ര​ഞ്ജി ക്രി​ക്ക​റ്റ് താ​രം പി​റ്റ്സ​ണ്‍ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ക്രി​ക്ക​റ്റ് കോ​ച്ചിം​ഗ് ക്യാ​ന്പ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ 2 മു​ത​ൽ 8 വ​രെ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത് ആ​യി​രി​ക്കും എ​ന്നും ടീ​മി​ന്‍റെ സെ​ക്ര​ട്ട​റി ടോ​ണി അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു.

സി​റ്റി​യി​ൽ ക്രി​ക്ക​റ്റ് ക​ളി ന​ട​ത്തു​ന്ന​തി​ന് വേ​ണ്ട എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും സി​റ്റി​യി​ൽ നി​ന്ന് ന​ൽ​കു​ന്ന​താ​ണ് എ​ന്ന് കൗ​ണ്‍​സി​ല​ർ മെ​ന്പ​ർ ബി.​ജെ. വി​ല്യം​സ് വ​ലി​യ ഉ​റ​പ്പു​ന​ൽ​കി. സി​റ്റി​യു​മാ​യി നി​ര​ന്ത​രം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഗാ​ർ​ലാ​ൻ​ഡ് ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ​ക്ക് ഒ​രു ഗ്രൗ​ണ്ട് എ​ന്ന സ്വ​പ്ന സാ​ക്ഷാ​ൽ​കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ബി​നു വ​ർ​ഗീ​സ്, ബി​നോ​യ് സാ​മു​വേ​ൽ എ​ന്നി​വ​രെ സി​റ്റി മേ​യ​ർ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ് ടീം ​ക​രോ​ൾ​ട്ട​ൻ സ്ട്രൈ​ക്ക​ർ ക്രി​ക്ക​റ്റ് ടീ​മി​ന് നാ​ലു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​ഫ്ഒ​ഡി ക്യാ​പ്റ്റ​ൻ അ​ജു മാ​ത്യു ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രോ​ടു​മു​ള്ള ന​ന്ദി അ​റി​യി​ച്ചു. ഗ്രൗ​ണ്ട​ന്‍റി​യും , കോ​ച്ചിം​ഗ് ക്യാ​ന്പി​ന്‍റെ​യും കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​ന് ടീം ​ക്യാ​പ്റ്റ​നും, വൈ​സ് ക്യാ​പ്റ്റ​നാ​യും ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

അ​ജു മാ​ത്യു . 214- 554-2610
അ​ല​ൻ ജോ​ണ്‍ . 214-498-1415

റി​പ്പോ​ർ​ട്ട്: ബാ​ബു പി. ​സൈ​മ​ണ്‍