ടെ​ക്സ​സി​ൽ മ​നു​ഷ്യ ക​ള്ള​ക്ക​ട​ത്ത്; 105 പേ​ര​ട​ങ്ങു​ന്ന വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു
Wednesday, July 21, 2021 10:11 PM IST
ഡാ​ള​സ്: ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വേ​ശി​ച്ച 105 പേ​ര​ട​ങ്ങു​ന്ന ഒ​രു വാ​ഹ​നം ടെ​ക്സ​സ് സ്റ്റേ​റ്റ് ട്രൂ​പ്പെ​ർ​സ് പി​ടി​ച്ചെ​ടു​ത്തു. ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് മെ​ക്സി​ക്കോ ബോ​ർ​ഡ​റി​ന​ടു​ത്ത ലാ​റി​ഡോ സി​റ്റി​യി​ൽ നി​ന്നാ​ണ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത് .

മൈ​ക്കി​ൾ മ​ക്കോ​യ് എ​ന്ന ട്ര​ക്ക് ഡ്രൈ​വ​റെ മ​നു​ഷ്യ ക​ള്ള​ക്ക​ട​ത്ത് കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ഇ​തേ സി​റ്റി​യി​ൽ നി​ന്ന് സം​സ്ഥാ​ന​ത്തേ​ക്ക് പ്ര​വേ​ശി​ച്ച 80 പേ​ർ അ​ട​ങ്ങു​ന്ന ഒ​രു കൂ​ട്ടം ആ​ളു​ക​ളെ നി​യ​മ​പ​ര​മാ​യി അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​വാ​നു​ള്ള രേ​ഖ​ക​ളി​ല്ലാ​ത്ത​തി​നാ​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​നു​വാ​ദ​വും ഇ​ല്ലാ​തെ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​രി​ൽ പ​ല​രും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​രാ​ണ് എ​ന്നു​ള്ള​ത് ഭീ​തി ഉ​ള​വാ​ക്കു​ന്നു​വെ​ന്ന് ടെ​ക്സ​സ് ഡി​പ്പാ​ർ​ട്മെ​ൻ​റ് ഓ​ഫ് പ​ബ്ലി​ക് സേ​ഫ്റ്റി ഓ​ഫീ​സ​ർ ക്രി​സ് ഒ​ലി​വ​റെ​സ് വെ​ളി​പ്പെ​ടു​ത്തി.

ക​സ്റ്റം​സ് ബോ​ർ​ഡ​ർ ആ​ൻ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ൻ​റ് രേ​ഖ​ക​ള​നു​സ​രി​ച്ച് പ്ര​സി​ഡ​ൻ​റ് ബൈ​ഡ​ൻ ജ​നു​വ​രി​യി​ൽ ചു​മ​ത​ല​യേ​റ്റ​തി​നു​ശേ​ഷം നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​രു ല​ക്ഷ​ത്തോ​ളം കു​ടി​യേ​റ്റ​ക്കാ​ർ അ​മേ​രി​ക്ക​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​വാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ബാ​ബു പി ​സൈ​മ​ണ്‍