കാനഡ മുസ്ലിം മലയാളി അസോസിയേഷൻ ഈദ് ഗാഹ് സംഗമം: മിസിസാഗാ എംപി റുഡോ കുസറ്റോ മുഖ്യാതിഥി
Sunday, July 25, 2021 2:33 PM IST
ടൊറന്‍റോ(കാനഡ ): മുസ്ലിം മലയാളി അസോസിയേഷൻ കാനഡയുടെ കീഴിൽ ഡ്രൈവ് ത്രൂ ഈദ് ഗാഹ് സംഗമവും പഴയ കാല കമ്മ്യൂണിറ്റി പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.മിസ്സിസാഗാ എംപി റുഡോ കുസറ്റോ പരിപാടിയിലെ മുഖ്യ ക്ഷണിതാവായിരുന്നു

ഈദ് പ്രാർഥനക്കും ഖുതുബക്കും ഇമാം സുലൈമാൻ ദാവൂദ് നേത്രത്വം നൽകി .കോവിഡ് മാനദണ്ഡം പാലിച്ചു കാറുകൾക്കിടയിൽ നിശ്ചിത അകലം പാലിച്ചു ഈദ് പ്രാർത്ഥന നിർവഹിച്ചത് പങ്കെടുത്തവർക്ക് ഒരു പ്രതേക അനുഭൂതിയും സന്തോഷവും ഇളവാക്കുന്നതായിരുന്നു ,

കാനഡയിലെ വിവിധ മലയാളി മുസ്ലിം സംഘടനകളുടെ മുൻകാല പ്രവർത്തകരും കമ്മ്യൂണിറ്റിക്കും എല്ലാവിഭാഗം ജനങ്ങൾക്കും വേണ്ടി നി ലകൊണ്ടിരുന്നവരുമായവരെ പ്രതേക മൊമെന്റോ എംപി റൂഡി കുസാറ്റൊ വിതരണം ചെയ്തു .ആദ്യകാല കാനഡ മലയാളിങ്ങളുടെ ഇടയിൽ സജീവ് മുഖമായിരുന്നതും കമ്മ്യൂണിറ്റിയുടെ വളർച്ചയിൽ നട്ടെല്ലായിരുന്നതും ആയ മർച്ചന്റ് ഫൌണ്ടേഷൻ സ്ഥാപക നേതാവും മലബാർ ഡവലപ്മെന്‍റ് കാനഡ ചാപ്റ്റർ പ്രസിഡന്‍റും കെഎംസിസി യു എസ് -കാനഡ വൈസ് ചെയർമാനും ആയ അബ്ദുൽവാഹിദ്‌ വൈതർകോവിൽ കെ എം സിസി ചെയർമാനും ,മലപ്പുറം ജില്ലാ കനേഡിയൻ അസോസിയേഷൻ പ്രസിഡന്റ് ഇബ്രാഹിം കുരിക്കൾ ,ഫൗസിയ മർച്ചന്റ് .എംസി അബ്ദുല്ല ,വണ്ടൂർ ശരീഫ് സാഹിബ് .എന്നീ ആദ്യകാല മലയാളി മുസ്ലിം അസോസിയേഷനും കമ്മ്യൂണിറ്റിക്കും വേണ്ടി ചുക്കാൻ പിടിക്കുകയും നേടും തൂണായി നീക്കുകയും ചെയ്തവരെ ആദരിച്ചത് മറക്കാനാവാത്ത അനുഭവമായി .

സെന്‍റ് ജോർജിയസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച് ഫാദർ ബ്ലെസൻ വർഗീസ് ഈദാശംസകൾ നേർന്ന് സംസാരിച്ചു. മലയാളി മുസ്ലിം അസോസിയേഷനു വേണ്ടി പ്രസിഡന്റ് ഫാത്തിമ ഫെബി സംസാരിക്കുകയും ഈദ് ആശംസകൾ അറിയിക്കുകയും ചെയ്തു.

പരിപാടി സ്പോൺസർ ചെയ്ത ജിബി ജോൺ (റിയൽ എസ്റ്റേറ്റ് ബ്രോക്കർ), മനോജ് കാരാത്ത, ക്രിസ് ലാമണ്ണിൽ, ഡോ. ജമീല ജിഫ്രി എന്നിവർക്ക് പ്രതേകം നന്ദി രേഖപ്പെടുത്തി . എം എം എ സി എഡ്യൂക്കേഷൻ ആൻഡ്‌ കരിയർ വൈസ് പ്രസിഡന്റ് ആദിൽ സൽമാൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ