പിറവം നേറ്റീവ് അസോസിയേഷന്‍റെ വാര്‍ഷിക സംഗമം സെപ്റ്റംബര്‍ 25 ന്
Friday, September 10, 2021 4:53 PM IST
ന്യൂ​യോ​ര്‍​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷ​ന്‍റെ 25 മാ​തു വാ​ര്‍​ഷി​ക സം​ഗ​മം എ​ല്‍​മോ​ണ്ടി​ലു​ള്ള കേ​ര​ള സെ​ന്‍റ​റി​ൽ (1824 ഫെ​യ​ര്‍​ഫാ​ക്‌​സ് സ്ട്രീ​റ്റ് എ​ല്‍​മോ​ണ്ട് ന്യൂ​യോ​ര്‍​ക്ക്) സെ​പ്റ്റ 25 നു (​ശ​നി) വൈ​കു​ന്നേ​രം 6 ന് ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്നു.

അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ ,തി​രു​വാ​തി​ര​ക​ളി ,ഗ്രൂ​പ്പ് ഡാ​ന്‍​സ്, "പി​റ​വ​ത്തു എ​ന്തു​ണ്ട് വി​ശേ​ഷ​ങ്ങ​ള്‍" എ​ന്നീ പ​രി​പാ​ടി​ക​ള്‍ പ​രി​പാ​ടി​ക്ക് മി​ഴി​വേ​കും .

1995ല്‍ ​തു​ട​ങ്ങി​യ പി​റ​വം നി​വാ​സി​ക​ളു​ടെ ആ​ദ്യ​യോ​ഗം മു​ത​ല്‍ 25 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പി​റ​വം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ലു​ള്ള ഒ​രു സൗ​ഹൃ​ദ​സം​ഗ​മ​മാ​യി​രു​ന്നു.

ഇ​ക്കു​റി വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷ​ന്‍റെ മു​ന്‍ പ്രി​സി​ഡ​ന്‍റു​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. പ്ര​സി​ഡ​ന്‍റ് ഷൈ​ല​പോ​ള്‍, സെ​ക്ര​ട്ട​റി ഉ​ഷ ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഷി​ക സം​ഗ​മം വി​ജ​യി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ മു​ന്‍​കൂ​ട്ടി വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി​റ​വ​ത്തു അ​ര്‍​ഹി​ക്കു​ന്ന ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് വ​ച്ചു കൊ​ടു​ക്കു​ന്ന​തി​നു​ള്ള ഫ​ണ്ട് ശേ​ഖ​ര​ണം പൂ​ര്‍​ത്തി​യാ​യി​കൊ​ണ്ടി​രി​ക്കു​ന്നു .ഇ​ക്കു​റി വി​വി​ധ സ്റ്റേ​റ്റു​ക​ളി​ൽ നി​ന്ന് എ​ത്തു​ന്ന പു​തി​യ അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക്: ഷൈ​ല പോ​ള്‍ (പ്ര​സി​ഡ​ന്‍റ് ) 516 417 6393, ഉ​ഷ ഷാ​ജി (സെ​ക്ര​ട്ട​റി) 5163125042. .

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം