ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സു​വ​നീ​ർ ഒ​രു​ങ്ങു​ന്നു
Tuesday, September 14, 2021 10:48 PM IST
ഷി​ക്കാ​ഗോ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഒ​ൻ​പ​താ​മ​ത് അ​ന്ത​ർ​ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് പു​ത​മ​യാ​ർ​ന്ന ഉ​ള്ള​ട​ക്ക​ത്തോ​ടും മി​ക​വാ​ർ​ന്ന സ​വി​ശേ​ഷ​ത​ക​ളോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.

സ​ജി എ​ബ്ര​ഹാം (ചീ​ഫ് എ​ഡി​റ്റ​ർ)​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​യി​ൽ പ്ര​കാ​ശ​നം ചെ​യ്യു​പ്പെ​ടു​ന്ന ഈ ​സു​വ​നീ​റി​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ന്ത്യ പ്ര​സ് ക്ല​ബി​ന്‍റെ ഇ​ത്ര​യും കാ​ല​ത്തി​റ​ങ്ങി​യ​തി​ൽ നി​ന്നും വ്യ​ത്യ​സ്ഥ​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ജു​ള്ള സു​വ​നീ​ർ ആ​യി​രി​ക്കും ഈ ​വ​ർ​ഷം ഇ​റ​ക്കു​ന്ന​തെ​ന്ന് ട്ര​ഷ​റ​ർ ജീ​മോ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.

സ​ജി എ​ബ്ര​ഹാ​മി​നോ​ടൊ​പ്പം (ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ), ടാ​ജ് മാ​ത്യു (ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ), ബി​ജി​ലി ജോ​ർ​ജ് (ഡാ​ള​സ് ചാ​പ്റ്റ​ർ), സൈ​മ​ണ്‍ വാ​ളാ​ച്ചേ​രി​ൽ (ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ), വി​നോ​ദ് ഡേ​വി​ഡ് (ഡി​ട്രോ​യ്റ് ചാ​പ്റ്റ​ർ), ബി​നു ചി​ല​ന്പ​ത്ത് (ഫ്ളോ​റി​ഡ ചാ​പ്റ്റ​ർ), പ്ര​സ​ന്ന​ൻ പി​ള്ള (ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ), സേ​തു വി​ദ്യാ​സാ​ഗ​ർ (കാ​ന​ഡ ചാ​പ്റ്റ​ർ), ക​വി​ത മേ​നോ​ൻ (കാ​ന​ഡ ചാ​പ്റ്റ​ർ), മ​നു തു​രു​ത്തി​ക്കാ​ട​ൻ (ക​ലി​ഫോ​ർ​ണി​യ ചാ​പ്റ്റ​ർ) എ​ന്നി​വ​ർ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡി​ൽ ഈ ​സു​വ​നീ​റി​ന്‍റെ ഒ​രു​ക്ക​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കും.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും, എ​ഴു​ത്തു​കാ​രു​ടെ​യും പ​ക്തി​ക​ളും അ​മേ​രി​ക്ക​യി​ലു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​ഹി​ത്യ​കാ​ര·ാ​രു​ടെ​യും ലേ​ഖ​ന​ങ്ങ​ളും ഈ ​സു​വ​നീ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

ന​വം​ബ​ർ 11 മു​ത​ൽ 14 വ​രെ ഷി​ക്കാ​ഗോ​യി​ലെ റി​ന​യ​സ​ൻ​സ് ഗ്ലെ​ൻ​വ്യൂ സ്യൂ​ട്ടി​ൽ വ​ച്ച് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ, ബ​ഹു​മു​ഖ പ്ര​തി​ഭ​ക​ളാ​യ അ​തി​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​മാ​ധ്യ​മ കോ​ണ്‍​ഫ​റ​ൻ​സ്, വ്യ​ത്യ​സ്ത​വും അ​ർ​ഥ സ​ന്പു​ഷ്ട​വു​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ വി​ജ​യ​ത്തി​നാ​യി നി​ര​വ​ധി ക​മ്മ​റ്റി​ക​ൾ ഐ​പി​സി​എ​ൻ​എ നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

കോ​ണ്‍​ഫ​റ​ൻ​സ് വേ​ദി​യി​ൽ പ്ര​കാ​ശ​നം ചെ​യ്യ​പ്പെ​ടു​ന്ന ഈ ​സു​വ​നീ​റി​ന്‍റെ ഭാ​ഗ​മാ​കു​വാ​നും, ഇ​തി​നെ വി​ജ​യി​പ്പി​ക്കു​വാ​നും എ​ല്ലാ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ഭ്യു​ദ​യ​കാം​ഷി​ക​ളു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ബി​ജു കി​ഴ​ക്കേ​ക്കു​റ്റ് (പ്ര​സി​ഡ​ന്‍റ്), സു​നി​ൽ ട്രൈ​സ്റ്റാ​ർ (സെ​ക്ര​ട്ട​റി), ജീ​മോ​ൻ ജോ​ർ​ജ് (ട്ര​ഷ​റ​ർ), സ​ജി എ​ബ്ര​ഹാം (ചീ​ഫ് എ​ഡി​റ്റ​ർ) എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

സു​വ​നീ​റി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ജി എ​ബ്ര​ഹാം : 917 617 3959 [email protected]

റി​പ്പോ​ർ​ട്ട്: അ​നി​ൽ മ​റ്റ​ത്തി​കു​ന്നേ​ൽ