ജ​ർ​മ​ൻ​ടൗ​ണ്‍ മി​റാക്കു​ല​സ് മെ​ഡ​ൽ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ വേ​ളാ​ങ്ക​ണ്ണി​മാ​താ​വി​ന്‍റെ തിരുനാ​ൾ ഭക്തിസാന്ദ്രം
Friday, September 17, 2021 9:30 AM IST
ഫി​ല​ഡ​ൽ​ഫി​യ: ജ​ർ​മൻ​ടൗ​ണ്‍ മി​റാക്കു​ല​സ് മെ​ഡ​ൽ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ 2012 മു​ത​ൽ തു​ട​ർ​ച്ച​യാ​യി ആ​ഘോ​ഷി​ച്ചുവന്നിരുന്ന ​വേ​ളാ​ങ്ക​ണ്ണി​മാ​താ തിരുനാ​ളി​ന്‍റെ പ​ത്താം വാ​ർ​ഷി​കം ഭ​ക്തി​നി​ർ​ഭ​ര​മാ​യി സെ​പ്റ്റം​ബ​ർ 11 നു ആഘോഷിച്ചു.

മി​റാക്കു​ല​സ് മെ​ഡ​ൽ നൊ​വേ​ന, സീ​റോ ​മ​ല​ബാ​ർ റീ​ത്തി​ലു​ള്ള ആ​ഘോ​ഷ​മാ​യ തിരുനാ​ൾ കുർ​ബാ​ന, വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ നൊ​വേ​ന, വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തിരു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടുള്ള ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ജ​പ​മാ​ല​പ്രാ​ർ​ഥ​ന, രോ​ഗ​സൗ​ഖ്യ പ്രാ​ർ​ഥന, ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ രൂ​പം വ​ണ​ങ്ങി നേ​ർ​ച്ച​സ​മ​ർ​പ്പ​ണം എ​ന്നി​വ​യാ​യിരുന്നു തിരു​ക്ക​ർമങ്ങ​ൾ.

ന്യൂ​യോ​ർ​ക്ക് ബെ​ത്പേ​ജ് സെന്‍റ് ​മേ​രീ​സ് സീ​റോ ​മ​ല​ബാ​ർ പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റം മു​ഖ്യ​കാ​ർ​മി​കത്വം വഹിച്ച ദിവ്യബലിയിൽ ഫി​ല​ഡ​ൽ​ഫി​യ സെന്‍റ് ​തോ​മ​സ് സീ​റോ​ മ​ല​ബാ​ർ വി​കാ​രി ഫാ. കുര്യാ​ക്കോ​സ് കുന്പ​ക്കീ​ൽ, ഫാ. ​സ​നി​ൽ മ​യി​ൽകു​ന്നേ​ൽ എ​സ്. ജെ, ഫാ. ​ഡി​ജോ തോ​മ​സ് കോ​യി​ക്ക​ര എം.എ​സ്എ​ഫ്, ഫാ. ​ജോ​ർ​ജ് പാ​റ​ക്ക​ൽ, ഫാ. ​അ​നീ​ഷ് മാ​ത്യു സി. ​എം, സെ​ൻ​ട്ര​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മി​റാക്കു​സ് മെ​ഡ​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ റ​വ. ടിം ​ല​യോ​ണ്‍​സ് സി. ​എം. എ​ന്നി​വ​ർ സ​ഹ​കാ​ർ​മികരായിരുന്നു.

കോ​വി​ഡ് 19 സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ന​ട​ത്തി​യ തിരുക്ക​ർ​മ്മങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ ലൈ​വ് സ്ട്രീ​മി​ൽ പങ്കുചേർന്നു.

കി​ഴ​ക്കി​ന്‍റെ ലൂ​ർ​ദ് എ​ന്ന​റി​യ​പ്പെ​ടു​ന്ന വേ​ളാ​ങ്ക​ണ്ണി​യി​ലെ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ (ഛൗൃ ഘ​മ​റ്യ ീള ​ഏീീ​റ ഒ​ല​മ​ഹ​വേ) തിരുസ്വ​രൂ​പം 2012 ൽ ​പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​തിരുനാ​ളാ​യ സെ​പ്റ്റം​ബ​ർ എ​ട്ടി​നാണ് ഫി​ല​ഡ​ൽ​ഫി​യ ജ​ർ​മ്മ​ൻ​ടൗ​ണ്‍ മി​റാക്കു​ല​സ് മെ​ഡ​ൽ ഷ്രൈ​നി​ൽ അ​ന്ന​ത്തെ സെ​ൻ​ട്ര​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മി​റാക്കു​സ് മെ​ഡ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​കാ​ൾ പീ​ബ​റും ഫി​ലാ​ഡ​ൽ​ഫി​യ സീ​റോ ​മ​ല​ബാ​ർ​പ​ള്ളി വി​കാ​രി​ ആയിരുന്ന ​ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റവും തി ​സ്വ​രൂ​പ​പ്ര​തി​ഷ്ഠാ കോ​ഓർ​ഡി​നേ​റ്റ​ർ ജോ​സ് തോ​മ​സും ​ചേർന്ന് പ്ര​തി​ഷ്ഠി​ച്ച​ത്.

എ​ല്ലാ തി​ങ്ക​ളാ​ഴ്ച്ച​ക​ളി​ലും ജ​ർ​മ്മ​ൻ​ടൗ​ണ്‍ മി​റാക്കു​സ് മെ​ഡ​ൽ ഷ്രൈ​നി​ൽ രാ​വി​ലെ മു​ത​ൽ വൈ​കി​ട്ടു വ​രെ വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ ന​ടക്കുന്ന വിശുദ്ധ കു​ർ​ബാ​ന​യി​ലും നൊ​വേ​ന​യി​ലും മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കിനു മ​രി​യ​ഭ​ക്ത​ർ പ​ങ്കെ​ടു​ത്തുവരുന്നു.

ഭാ​ര​തീ​യ​ ക്രൈ​സ്ത​വ വി​ശ്വാ​സ​പാ​ര​ന്പ​ര്യ ത്തി​ന്‍റെ​യും പൈ​തൃ​ക​ത്തി​ന്‍റെ​യും ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ​യു​ള്ള മ​രി​യ​ഭ​ക്തി​യു​ടെ​യും അ​ത്യ​പൂ​ർ​വ​മാ​യ കൂ​ടി​വ​ര​വാ​യി ഈ ​വ​ർ​ഷ​ത്തെ ദ​ശ​വ​ൽ​സ​രാ​ഘോ​ഷ​ങ്ങ​ൾ. "ആ​വേ​മ​രി​യ’ സ്തോ​ത്ര​ഗീ​ത​ങ്ങ​ളു​ടെ​യും വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ജ​പ​മാ​ല​യ​ർ​പ്പ​ണ​ത്തി​ന്‍റെ​യും രോ​ഗ​ശാ​ന്തി​പ്രാ​ർഥ​ന​ക​ളു​ടെ​യും, "​ഹെ​യ്ൽ മേ​രി’ മ​ന്ത്ര​ധ്വ​നി​ക​ളു​ടെ​യും ആ​ത്മീ​യ​പ​രി​വേ​ഷം നി​റ​ഞ്ഞു​നി​ന്ന സ്വ​ർ​ഗീ​യ​സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ജ​ർ​മ്മ​ൻ​ടൗ​ണ്‍ മി​റാക്കു​സ് മെ​ഡ​ൽ തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്രത്തിൽ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ തിരുസ്വ​രൂ​പം വ​ണ​ങ്ങി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ആ​ത്മ​നി​ർ​വൃ​തി​യ​ട​ഞ്ഞു.

ല​ത്തീ​ൻ, സ്പാ​നീ​ഷ്, ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ മാ​റി​മാ​റി ചൊ​ല്ലി​യ ജ​പ​മാ​ല​പ്രാ​ർ​ഥ​ന​യോ​ടൊ​പ്പം വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തിരുസ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടുന​ട​ത്തി​യ ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം മ​രി​യ​ഭ​ക്ത​ർക്കും രോ​ഗി​ക​ൾക്കും സ​ഖ്യ​ദാ​യ​ക​മാ​യി.

സീ​റോ ​മ​ല​ബാ​ർ യൂ​ത്ത് ഗാ​യ​ക​സം​ഘം ആ​ല​പി​ച്ച മ​രി​യ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ എ​ല്ലാ​വ​രെ​യും ആ​ക​ർ​ഷി​ച്ചു. സീ​റോ​ മ​ല​ബാ​ർ ഇ​ട​വ​ക​വി​കാ​രി ഫാ. കുര്യാ​ക്കോ​സ് കുന്പ​ക്കീ​ൽ, കൈ​ക്കാ​രന്മാ​രാ​യ സ​ജി സെ​ബാ​സ്റ്റ്യ​ൻ, ബിനു ​പോ​ൾ, പോ​ള​ച്ച​ൻ വ​റീ​ദ്, ജോ​ർ​ജ് വി. ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ൽ, തിരുനാ​ൾ കോ​ഓർ​ഡി​നേ​റ്റ​ർ ജോ​സ് തോ​മ​സ് എ​ന്നി​വരുടെ ​മേ​ൽ​നോ​ട്ട​ത്തി​ൽ സെന്‍റ് ​മേ​രീ​സ് വാ​ർ​ഡു​കൂ​ട്ടാ​യ്മ​യും മ​രി​യ​ൻ മ​ദേ​ഴ്സും മി​റാക്കു​ല​സ് മെ​ഡ​ൽ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​വും തിരുനാ​ളിന്‍റെ വിജയത്തിനായി വേണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു.

റിപ്പോർട്ട്: ജോ​സ് മാ​ളേ​യ്ക്ക​ൽ