ഡാ​ള​സ് സി​റ്റി ഒ​ക്ടോ​ബ​ർ ഹി​ന്ദു പൈ​തൃ​ക മാ​സ​മാ​യി ആ​ച​രി​ക്കു​ന്നു
Tuesday, October 5, 2021 9:49 PM IST
ഡാ​ള​സ്: ഡാ​ള​സ് സി​റ്റി ഒ​ക്ടോ​ബ​ർ മാ​സം ഹി​ന്ദു പൈ​തൃ​ക മാ​സം (HINDU HERITAGE MONTH) ആ​യി ആ​ച​രി​ക്കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം ഡാ​ള​സ് സി​റ്റി മേ​യ​ർ എ​റി​ക്ക് ജോ​ണ്‍​സ​ൻ പു​റ​ത്തു​വി​ട്ടു.

വേ​ൾ​ഡ് ഹി​ന്ദൂ​സ് കൗ​ണ്‍​സി​ൽ ഓ​ഫ് അ​മേ​രി​ക്ക ഒ​ക്ടോ​ബ​ർ മാ​സം ഹി​ന്ദു ഹെ​റി​റ്റേ​ജ് മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന​തി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് ഡാ​ള​സ് സി​റ്റി ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഹി​ന്ദു​ക്ക​ൾ ധാ​രാ​ള​മാ​യി തി​ങ്ങി പാ​ർ​ക്കു​ന്ന ഡാ​ള​സി​ൽ അ​വ​ർ സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ വി​ല​യേ​റി​യ സം​ഭാ​വ​ന​ക​ളെ അം​ഗീ​ക​രി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്ന​തു ഈ ​മാ​സം പ്ര​ത്യേ​ക​മാ​യി വേ​ർ​തി​രി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​മേ​രി​ക്ക​യി​ൽ അ​തി​വേ​ഗം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഹൈ​ന്ദ​വ വി​ശ്വാ​സ​സ​മൂ​ഹം നി​ല​നി​ൽ​ക്കു​ന്ന ഫാ​മി​ലി വാ​ല്യൂ​സും, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് അ​വ​ർ ന​ൽ​കി​യി​രി​ക്കു​ന്ന വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ൾ, പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍​ട്രി​ബ്യൂ​ഷ​ൻ എ​ന്നി​വ ഈ ​മാ​സം പ്ര​ത്യേ​കം ആ​ദ​രി​ക്ക​പ്പെ​ടും.

ഹി​ന്ദു ആ​ഘോ​ഷ​ങ്ങ​ളാ​യ ന​വ​രാ​ത്രി, ദീ​പാ​വ​ലി, ദു​ർ​ഗാ​പൂ​ജ തു​ട​ങ്ങി​യ മൂ​ന്നു പ്ര​ധാ​ന ഉ​ത്സ​വ​ങ്ങ​ൾ ഒ​ക്ടോ​ബ​ർ മാ​സ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​വി​ടെ പാ​ർ​ക്കു​ന്ന ഹൈ​ന്ദ​വ വി​ശ്വാ​സി​ക​ൾ ഡാ​ള​സ് സി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​ൽ അ​ഭി​മാ​നി​ക്കു​ക​യും സം​തൃ​പ്തി അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഹി​ന്ദു സം​ഘ​ട​ന​ക​ൾ സി​റ്റി​യു​ടെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പി.​പി. ചെ​റി​യാ​ൻ