പ്രി​യാ സ​ഖ​റി​യ ഹൂ​സ്റ്റ​ണ്‍ സി​ആ​ർ​എ​സ്ഒ
Friday, October 22, 2021 2:59 AM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ സി​റ്റി റി​സൈ​ലി​യ​ൻ​സ് ആ​ൻ​ഡ് സ​സ്റ്റേ​യ്ന​ബി​ലി​റ്റി ഓ​ഫീ​സ​റാ​യി പ്രി​യ സ​ഖ​റി​യാ​യെ നി​യ​മി​ച്ചു​കൊ​ണ്ട് ഹൂ​സ്റ്റ​ണ്‍ മേ​യ​ർ സി​ൽ​വ​സ്റ്റ​ർ ട​ർ​ണ​ർ ഉ​ത്ത​ര​വി​ട്ടു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, സു​സ്ഥി​ര​ത തു​ട​ങ്ങി​യ​വ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് പ്രി​യ സ​ഖ​റി​യാ​യി​ൽ നി​ക്ഷി​പ്ത​മാ​യി​ട്ടു​ള്ള​ത്. പോ​ള​സി അ​ന​ലി​സി​സ്, അ​ർ​ബ​ൻ ഡി​സൈ​ൻ, ക്ലൈ​മ​റ്റ് ആ​ക്ഷ​ൻ പ്ലാ​ൻ എ​ന്നി​വ​യി​ലു​ള്ള പ​രി​ച​യ സ​ന്പ​ത്താ​ണ് ഇ​വ​രെ ഈ ​ത​സ്തി​ക​യി​ലേ​ക്ക് നി​യ​മി​ക്കു​ന്ന​തി​ന് സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ക​ലി​ഫോ​ർ​ണി​യാ​യി​ൽ നി​ന്നും അ​ർ​ബ​ൻ പ്ലാ​നിം​ഗി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ പ്രി​യ ആ​ർ​ക്കി​ടെ​ക്ച​ർ ബി​രു​ദം നേ​ടി​യ​ത് ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ്. ഹാ​രി​സ് കൗ​ണ്ടി മെ​ട്രോ ട്രാ​ൻ​സി​റ്റ് അ​തോ​റ​ട്ടി സീ​നി​യ​ർ ട്രാ​ൻ​സി​റ്റ് പ്ലാ​ന​റാ​യും പ്രി​യ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഹൂ​സ്റ്റ​ണ്‍ സി​റ്റി​യു​ടെ ബ​ഹു​മു​ഖ വ​ള​ർ​ച്ച​യ്ക്ക് പ്രി​യ സ​ഖ​റി​യാ​യു​ടെ സേ​വ​നം ല​ഭ്യ​മാ​കു​മെ​ന്ന് ഹൂ​സ്റ്റ​ണ്‍ മേ​യ​ർ ട​ർ​ണ​ർ സി​ൽ​വ​സ്റ്റ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.


പി.​പി. ചെ​റി​യാ​ൻ