ഗാ​ബി​യു​ടെ മ​ര​ണം: കാ​മു​ക​ൻ ബ്ര​യാ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, October 22, 2021 5:39 PM IST
ഫ്ലോ​റി​ഡ: യു​എ​സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വ​തി ഗാ​ബി പെ​റ്റി​റ്റോ​യു​ടെ കാ​മു​ക​ൻ ബ്ര​യാ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഫ്ലോ​റി​ഡ കാ​ർ​ല​ട്ട​ൺ റി​സെ​ർ​വി​ൽ നി​ന്നും അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ബ്ര​യാ​ൻ ലോ​ൺ​ട്രി​യു​ടേ​താ​ണെ​ന്ന് (23) സ്ഥി​രീ​ക​രി​ച്ച​താ​യി എ​ഫ്ബി​ഐ ഫീ​ൽ​ഡ് ഓ​ഫീ​സ് അ​റി​യി​ച്ചു.

മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത സ്ഥ​ല​ത്തു നി​ന്നും ലോ​ൺ​ട്രി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ബാ​ക്ക് പാ​ക്കും വാ​ല​റ്റും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ദ​ന്ത​പ​രി​ശോ​ധ​ന​ക്കു​ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ലോ​ൺ​ട്രി​യു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഗാ​ബി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ബ്ര​യാ​നെ തി​ര​യു​ക​യാ​യി​രു​ന്നു.

ജൂ​ൺ ഏ​ഴി​ന് ഗാ​ബി​യും (22) കാ​മു​ക​ൻ ബ്ര​യാ​നും (23) ചേ​ർ​ന്ന് ക്രോ​സ് ക​ൺ​ട്രി ട്രി​പ്പി​നു പു​റ​പ്പെ​ട്ട​താ​യി​രു​ന്നു. ഓ​ഗ​സ്റ്റ് വ​രെ ഇ​വ​ർ യാ​ത്ര തു​ട​ർ​ന്നു. ഓ​ഗ​സ്റ്റ് 12നു ​ഇരുവരും തമ്മിലുണ്ടായ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു പോ​ലീ​സ് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ത​ട​ഞ്ഞു പ​രി​ശോ​ധ​ന ന​ട​ത്തി. പി​ന്നീ​ട് ഇ​രു​വ​രേ​യും വി​ട്ട​യ​ച്ചു.

സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം ഗാ​ബി​യി​ല്ലാ​തെ ബ്ര​യാ​ൻ ഫ്ലോ​റി​ഡാ​യി​ലെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി. ഈ ​സ​മ​യ​ത്ത് ഗാ​ബി ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​തി​നി​ട​യി​ൽ ഗാ​ബി​യെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സെ​പ്റ്റം​ബ​ർ 19നു ​വ​യോ​മിം​ഗി​ലു​ള്ള നാ​ഷ​ണൽ ഫോ​റ​സ്റ്റി​ൽ നി​ന്നും ഗാ​ബി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇതിനെതുടർന്നു ബ്ര​യാ​നെ​തി​രെ പോ​ലീ​സ് കേസ് ‌എടുത്തു.

ഇതിനിടെയാണ് ​ബ്ര​യാ​നെ കാ​ണാ​നി​ല്ലെ​ന്നു പറഞ്ഞ് കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയത്​. ഗാ​ബി​യു​ടെ മ​ര​ണം ക​ഴു​ത്തു ഞെ​രി​ച്ചാ​യി​രു​ന്നു എ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി ബ്ര​യാ​നാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്നു വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൊ​ടു​വി​ലാ​ണ് ബ്ര​യാ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇതോടെ ഗാ​ബി​യുടെ കൊ​ല​പാ​ത​കം സംബന്ധിച്ചുള്ള അന്വേ​ഷ​ണ​വും വ​ഴി മു​ട്ടി.

പി.പി. ചെറിയാൻ