ഇ​ന്ത്യ​ൻ വം​ശ​ജ നീ​രാ ട​ണ്ട​നെ ബൈ​ഡ​ന്‍റെ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു
Saturday, October 23, 2021 11:06 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ നീ​രാ ട​ണ്ട​നെ നി​യ​മി​ച്ചു. ഒ​ക്ടോ​ബ​ർ 22 നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​വ​രം വൈ​റ്റ് ഹൗ​സ് പു​റ​ത്തു​വി​ട്ട​ത്. സെ​ന്‍റ​ർ ഫോ​ർ അ​മേ​രി​ക്ക​ൻ പ്രോ​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു നീ​രാ. നേ​ര​ത്തെ വൈ​റ്റ് ഹൗ​സ് ബ​ഡ്ജ​റ്റ് ഡ​യ​റ​ക്ട​റാ​യി ബൈ​ഡ​ൻ നോ​മി​നേ​റ്റ് ചെ​യ്തി​രു​ന്ന നീ​രാ ട​ണ്ട​നെ ബൈ​ഡ​ൻ ത​ന്നെ പി​ൻ​വ​ലി​ച്ചു വൈ​റ്റ് ഹൗ​സ് സീ​നി​യ​ർ അ​ഡ്വൈ​സ​റാ​യി നി​യ​മി​ച്ചി​രു​ന്നു. ഡെ​മോ​ക്രാ​റ്റ് പാ​ർ​ട്ടി​യി​ൽ നി​ന്നും എ​തി​ർ​പ്പു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​വ​രെ പി​ൻ​വ​ലി​ച്ച​ത്.

സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ ബൈ​ഡ​ന് ആ​വ​ശ്യ​മാ​യ ഒൗ​ദ്യോ​ഗി​ക രേ​ഖ​ക​ളു​ടെ നി​യ​ന്ത്ര​ണം മു​ഴു​വ​ൻ നീ​ര​യി​ൽ നി​ക്ഷി​പ്ത​മാ​ണ്. വൈ​റ്റ് ഹൗ​സി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഒ​രു ത​സ്തി​ക​യാ​ണ് സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ന്ന പ​ദ​വി. ഇ​പ്പോ​ൾ സു​പ്രീം കോ​ട​തി ജ​സ്റ്റി​സാ​യ ബ്ര​ട്ട് ക​വ​നൊ, ജോ​ണ്‍ പൊ​ഡ​സ്റ്റ എ​ന്നി​വ​ർ മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ന്‍റെ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഹി​ല്ല​രി ക്ലി​ന്‍റ​ന്‍റെ ദീ​ർ​ഘ​കാ​ല എ​യ്ഡാ​യും നീ​രാ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. നീ​ര​യു​ടെ നി​യ​മ​ന അം​ഗീ​കാ​ര​ത്തി​ന് സെ​ന​റ്റി​ന്‍റെ മു​ന്പി​ൽ ഹാ​ജ​രാ​കേ​ണ്ട. ഇ​ന്ത്യ​യി​ൽ നി​ന്നും കു​ടി​യേ​റി​യ മാ​താ​പി​താ​ക്ക​ളു​ടെ മ​ക​ളാ​യി 1970 സെ​പ്റ്റം​ബ​ർ 10ന് ​ബെ​സ​ഫോ​ർ​ഡ് മാ​സ​ച്യു​സെ​റ്റി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ജ​ന​നം. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ക​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നും ബി​ര​ദ​വും, യെ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും നി​യ​മ ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്.

പി.​പി. ചെ​റി​യാ​ൻ