വി​ർ​ജീ​നി​യ സെ​ന്‍റ് ജൂ​ഡ് സീ​റോ മ​ല​ബാ​ർ പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Sunday, October 24, 2021 6:41 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വി​ർ​ജീ​നി​യ സെ​ന്‍റ് ജൂ​ഡ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ൽ പ​ത്തു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ കൊ​ടി​യേ​റ്റ​ത്തോ​ടെ ആ​രം​ഭി​ച്ചു. ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് കൊ​ടി​യേ​റ്റ ക​ർ​മ്മ​ങ്ങ​ൾ​ക്കും ദി​വ്യ​ബ​ലി​ക്കും നേ​തൃ​ത്വം ന​ൽ​കി.

കൊ​ടി​യേ​റ്റി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​നു നൈ​റ്റ്സ് ഓ​ഫ് കൊ​ളം​ബ​സ് സം​ഘം അ​ക​ന്പ​ടി സേ​വി​ച്ചു. പ്ര​സു​ദേ​ന്തി വാ​ഴ്ച​യും നൊ​വേ​ന​യും ന​ട​ത്തി.

ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​ത്തി​ന്‍റെ മൂ​ന്നു നെ​ടും​തൂ​ണു​ക​ൾ ദൈ​വ​വ​ച​നം, പാ​ര​ന്പ​ര്യ​ങ്ങ​ൾ, സ​ഭ​യു​ടെ പ്ര​ബോ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണെ​ന്ന് മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. വ്യ​ക്തി ജീ​വി​ത​ത്തി​ലും കു​ടും​ബ സാ​മൂ​ഹ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും നി​ല​പാ​ടു​ക​ളും തീ​രു​മാ​ന​ങ്ങ​ളും എ​ടു​ക്കേ​ണ്ട​ത് ഈ ​വ​സ്തു​ത​ക​ൾ പ​രി​ഗ​ണി​ച്ചാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളെ ആ​ഹ്വാ​നം ചെ​യ്തു.

ഇ​ട​വ​ക വി​കാ​രി ഫാ. ​നി​ക്കോ​ളാ​സ് ത​ല​ക്കോ​ട്ടൂ​ർ ഫാ. ​സി​മ്മി വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു. മൂ​ന്നു​ദി​വ​സ​ത്തെ വ​ച​ന ധ്യാ​ന​ത്തി​ന് മാ​ർ ജോ​യ് ആ​ല​പ്പാ​ട് നേ​തൃ​ത്വം ന​ൽ​കും. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​യ​ക​മാ​യ സെ​ന്‍റ് ജൂ​ഡ് നൊ​വേ​ന​യും ഒ​ക്ടോ​ബ​ർ 31 ഞാ​യ​റാ​ഴ്ച തി​രു​നാ​ൾ ദി​ന​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ജോ​യി​ച്ച​ൻ പു​തു​ക്കു​ളം