മാ​ർ​ത്തോ​മ ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ഒ​ക്ടോ​ബ​ർ 29 മു​ത​ൽ 31 വ​രെ അ​റ്റ്ലാ​ന്‍റാ​യി​ൽ
Monday, October 25, 2021 11:29 PM IST
ന്യു​യോ​ർ​ക്ക്: മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ്റ്ലാ​ന്‍റാ​യി​ൽ ക​ർ​മേ​ൽ മാ​ർ​ത്തോ​മ സെ​ന്‍റ​റി​ൽ (6015 Old Stone Mountain Rd, Stone Mountain, GA 30087) ഒ​ക്ടോ​ബ​ർ 29 മു​ത​ൽ 31വ​രെ​യു​ള്ള (വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ഭ​ദ്ര​സ​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കു​ടും​ബ സം​ഗ​മം ആ​യ 33 മ​ത് മാ​ർ​ത്തോ​മ ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്ത​പ്പെ​ടു​ന്നു.

നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സി​നെ കൂ​ടാ​തെ റ​വ. ഈ​പ്പ​ൻ വ​ർ​ഗീ​സ് (ഹു​സ്റ്റ​ണ്‍), റ​വ. പ്രി​ൻ​സ് വ​ർ​ഗീ​സ് (പ്രി​ൻ​സ്ട​ണ്‍ തീ​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി), റ​വ.​ഡോ. അ​ന്നാ തോ​മ​സ് (യു​ണൈ​റ്റ​ഡ് മെ​ത​ഡി​സ്റ്റ് ച​ർ​ച്ച്), ഡോ. ​ജോ​ർ​ജ് എ​ബ്ര​ഹാം (ബോ​സ്റ്റ​ണ്‍) എ​ന്നി​വ​രാ​ണ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ മു​ഖ്യ പ്ര​ഭാ​ഷ​ക​ർ.

ക്രി​സ്തു​വി​ൽ ജീ​വി​ക്കു​ക, വി​ശ്വാ​സ​ത്തി​ൽ ച​ല​നാ​ത്മ​ക​രാ​കു​ക (Living in Christ, Leaping in Faith) എ​ന്ന​താ​ണ് 33 മ​ത് മാ​ർ​ത്തോ​മ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ മു​ഖ്യ ചി​ന്താ​വി​ഷ​യം. ഒ​ക്ടോ​ബ​ർ 29 വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ട് 6.30 ന് ​കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ന​ട​ക്കും. ട​ക്ക​ർ സി​റ്റി മേ​യ​ർ ഫ്രാ​ങ്ക് ഒ​മ​ൻ മു​ഖ്യാ​ഥി​തി​യാ​യി​രി​ക്കും. കോ​ണ്‍​ഫ​റ​ൻ​സി​ൽ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി അ​നേ​ക​ർ ഇ​തി​നോ​ട​കം ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞ​താ​യി ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​മാ​ർ ഫി​ല​ക്സി​നോ​സ് അ​റി​യി​ച്ചു.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​അ​ജു എ​ബ്ര​ഹാം, ട്ര​ഷ​റാ​ർ ജോ​ർ​ജ് പി.​ബാ​ബു, റ​വ. സ്ക​റി​യ വ​ർ​ഗീ​സ്, റ​വ.​സി​ബു പ​ള്ളി​ച്ചി​റ, റ​വ. സ​ജു സി.​ശാ​മു​വേ​ൽ, റ​വ.​ക്രി​സ്റ്റ​ഫ​ർ ഫി​ൽ ഡാ​നി​യേ​ൽ, റ​വ.​തോ​മ​സ് മാ​ത്യു പി, ​ഡോ.​മാ​ത്യു ടി.​തോ​മ​സ് എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ.​ജോ​ഷി ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​യ് ഇ​ല്ലി​ക്കു​ള​ത്ത് (സു​വ​നീ​ർ), മാ​ത്യു അ​ത്യാ​ൽ (ര​ജി​സ്ട്രേ​ഷ​ൻ), ബ്ലെ​സി ഫി​ലി​പ്പ്, വി​നോ​ദ് മാ​മ്മ​ൻ (ഫി​നാ​ൻ​സ്), ജേ​ക്ക​ബ് പി.​മാ​ത്യു, ല​ളി​ത് ജേ​ക്ക​ബ് (ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ), ഷൈ​നോ തോ​മ​സ്, മ​റി​യാ​മ്മ മാ​ത്യു (ഫു​ഡ്) എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന വി​പു​ല​മാ​യ ക​മ്മ​റ്റി കോ​ണ്‍​ഫ്ര​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​അ​ജു എ​ബ്ര​ഹാം, കോ​ണ്‍​ഫ്ര​റ​ൻ​സ് ക​മ്മ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. സ്ക​റി​യ വ​ർ​ഗീ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ. ​ജോ​ഷി ജേ​ക്ക​ബ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഷാ​ജി രാ​മ​പു​രം