പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രെ​യ​ർ ലൈ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു
Wednesday, October 27, 2021 11:36 PM IST
ടൊ​റന്‍റോ​: ക​തോ​ലി​ക്കാ ബാ​വ​യാ​യി അ​ഭി​ഷേ​കം ചെ​യ്യ​പ്പെ​ട്ട പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ ക​ത്തോ​ലി​ക്കാ ബാ​വ​ക്ക് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ പ്രെ​യ​ർ ലൈ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​ൻ പൗ​ര​സ്ത്യ കാ​തോ​ലി​ക്കാ​യാ​യും, മ​ല​ങ്ക​ര മെ​ത്രാ​പോ​ലീ​ത്താ​യാ​യും സ്ഥാ​നാ​ഭി​ക്ഷി​ക്ത​നാ​യ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രെ​യ​ർ ലൈ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രു​ടേ​യും ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം കാ​രു​ണ്യ​വാ​നാ​യ ദൈ​വം ബാ​വാ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​നു​ഗ്ര​ഹി​ക്കു​ക​യും ആ​ശീ​ർ​വ​ദി​ക്കു​ക​യും ചെ​യ്യ​ട്ടെ എ​ന്നു പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ഐ​പി​എ​ൽ കോ​ഡി​നേ​റ്റ​ർ സി.​വി. സാ​മു​വേ​ൽ ത​ന്‍റെ ആ​ശം​സാ​പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

തു​ട​ർ​ന്ന് വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന തോ​മ​സ് ഷീ​ല ദ​ന്പ​തി​മാ​ർ​ക്കും സി. ​വി. എ​സ് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ടൊ​റ​ന്‍റോ​യി​ൽ നി​ന്നു​ള്ള സൂ​സ​ണ്‍ ജോ​ണ്‍​സ​ൻ പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി. സു​ധ അ​ബ്ര​ഹാം (ടൊറന്‍റോ) നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം വാ​യി​ച്ചു.

പു​റ​പ്പാ​ട് 19ാം അ​ധ്യാ​യം അ​ഞ്ചാം വാ​ക്യ​ത്തെ ആ​സ്പ​ദ​മാ​ക്കി ടൊ​റ​ന്‍റോ സെ​ന്‍റ് മാ​ത്യൂ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച് വി​കാ​രി റ​വ. സു​നി​ൽ ചാ​ക്കോ വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു. ദൈ​വം ന​ട​ത്തി​യ വി​ധ​ങ്ങ​ളെ മ​റ​ന്ന് സ്വ​ന്തം വ​ഴി​ക​ളി​ൽ ന​ട​ന്ന ഫ​റ​വോ​ന്‍റെ ജീ​വി​താ​ന്ത്യ​വും ദൈ​വി​ക വ​ഴി​ക​ളി​ൽ സ​ഞ്ച​രി​ച്ച മോ​ശ​യു​ടെ ജീ​വി​താ​ന്ത്യ​വും ത​മ്മി​ലു​ള്ള അ​ന്ത​ര​ത്തെ കു​റി​ച്ചു അ​ച്ച​ൻ വി​ശ​ദീ​ക​രി​ച്ചു.​തു​ട​ർ​ന്ന് ഐ​പി​എ​ൽ കോ​ർ​ഡി​നേ​റ്റ​ർ ടി.​എ. മാ​ത്യു മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ച്ച​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടും ആ​ശീ​ർ​വാ​ദ​ത്തോ​ടും യോ​ഗം സ​മാ​പി​ച്ചു.

പി.​പി. ചെ​റി​യാ​ൻ