റോ​ക്ലാ​ൻ​ഡ് സെ​യി​ന്‍റ് ജോ​ണ്‍​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു
Wednesday, October 27, 2021 11:39 PM IST
ന്യൂ​യോ​ർ​ക്ക് : ന്യൂ​യോ​ർ​ക്ക് റോ​ക്ലാ​ൻ​ഡ് സെ​യി​ന്‍റ് ജോ​ണ്‍​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ മ​ല​യാ​ളം സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​രം​ഭം ന​ട​ത്തി. ഒ​ക്ടോ​ബ​ർ 17 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ത്ത​പ്പെ​ട്ട എ​ഴു​ത്തി​നി​രു​ത്ത​ൽ ച​ട​ങ്ങി​ൽ അ​നേ​കം കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ. എ​ബി പൗ​ലോ​സ് ച​ട​ങ്ങി​നെ​ത്തി​യ കു​രു​ന്നു​ക​ളെ ആ​ദ്യാ​ക്ഷ​രം കു​റി​പ്പി​ച്ച് അ​ക്ഷ​ര​ങ്ങ​ളു​ടെ​യും അ​റി​വി​ന്‍റെ​യും ലോ​ക​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ന​ട​ത്തി.

ച​ട​ങ്ങി​ൽ മ​ല​യാ​ളം സ്കൂ​ൾ കോ​ർ​ഡി​നേ​റ്റ​ർ അ​ൻ​സാ സോ​ണി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​നെ​ത്തി​യ മാ​താ​പി​താ​ക്ക​ളെ​യും കു​ട്ടി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്തു. പു​തി​യ ത​ല​മു​റ​യി​ലെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ന​മ്മു​ടെ ഭാ​ഷ​യും സം​സ്കാ​ര​വും പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും അ​ൻ​സ സോ​ണി വി​ശ​ദീ​ക​രി​ക്കു​ക​യു​ണ്ടാ​യി.

പാ​ര​ന്പ​ര്യ​ത്തി​ന്‍റെ താ​ളം എ​ന്ന ആ​പ്ത​വാ​ക്യ​വു​മാ​യി ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന മ​ല​യാ​ളം സ്കൂ​ൾ ഇ​താ​ണ് ഇ​പ്പോ​ഴും ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് അ​വ​ർ ഓ​ർ​മി​പ്പി​ച്ചു. മി​ല​ൻ പൗ​ലോ​സ്, സ്നേ​ഹ സോ​ജി, ഐ​യ്ഞ്ച​ൽ എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​രം​ഭ​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു മാ​താ​പി​താ​ക്ക​ളോ​ട് ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി വി​ശ​ദീ​ക​രി​ച്ചു. സ​ണ്‍​ഡേ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​ലീ​സ് തു​ക​ലി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യ​ർ​പ്പി​ച്ചു.

ജോ​സ​ഫ് ഇ​ടി​ക്കു​ള