ഡാ​ള​സി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച സാ​ജ​നോ​ടു​ള്ള ആ​ദ​ര​വാ​യി കാ​ൻ​ഡി​ൽ ലൈ​റ്റ് വി​ജി​ൽ ന​ട​ത്തി
Saturday, November 20, 2021 9:34 PM IST
ഡാ​ള​സ്: ബു​ധ​നാ​ഴ്ച അ​ക്ര​മി​യു​ടെ വെ​ടി​യേറ്റു ​മ​രിച്ച മ​സ്കീ​റ്റ് സി​റ്റി​യി​ലെ (ഡാ​ള​സ് കൗ​ണ്ടി) നോ​ർ​ത്ത് ഗാ​ലോ​വേ അ​വ​ന്യു​വി​ൽ ഉ​ള്ള ഡോ​ള​ർ സ്റ്റോ​ർ ന​ട​ത്തി​യി​രു​ന്ന മ​ല​യാ​ളി​യാ​യ സാ​ജ​ൻ മാ​ത്യൂ​സി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7.15 ന് ​കാ​ൻ​ഡി​ൽ ലൈ​റ്റ് വി​ജി​ൽ ന​ട​ത്തി.

സാ​ജ​ന്‍റെ സ്നേ​ഹി​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​സ്കീ​റ്റ് സി​റ്റി​യി​ലെ (1800 block of N. Galloway Avenue) അ​പ​ക​ടം ന​ട​ന്ന​താ​യ ഡോ​ള​ർ സ്റ്റോ​റി​ന്‍റ മു​ന്പി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് ന​ട​ന്ന​താ​യ കാ​ൻ​ഡി​ൽ ലൈ​റ്റ് വി​ജി​ലി​ൽ മ​ല​യാ​ളി​ക​ളെ കൂ​ടാ​തെ അ​നേ​ക അ​മേ​രി​ക്ക​ൻ വം​ശ​ജ​രും മ​റ്റു പ്ര​ദേ​ശ​വാ​സി​ക​ളും സാ​ജ​ൻ മാ​ത്യൂ​സി​നോ​ടു​ള്ള ആ​ദ​ര​വും അ​നു​ശോ​ച​ന​വും അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

ഷാ​ജി രാ​മ​പു​രം