മി​സ് യു​എ​സ്എ 2021 കി​രീ​ടം എ​ല്ല സ്മി​ത്തി​ന്
Wednesday, December 1, 2021 11:13 PM IST
ഒ​ക്ക​ല​ഹോ​മ: മി​സ് യു​എ​സ്എ 2021 കി​രീ​ടം കെ​ന്‍റു​ക്കി​യി​ൽ നി​ന്നു​ള്ള എ​ല്ല സ്മി​ത്ത് (23) ക​ര​സ്ഥ​മാ​ക്കി. ന​വം​ബ​ർ 29 തി​ങ്ക​ളാ​ഴ്ച ഒ​ക്ക​ല​ഹോ​മ തു​ൾ​സാ​യി​ലു​ള്ള റി​വ​ർ സ്പി​രി​ട്ട് കാ​സി​നോ റ​സ്റ്റ​റ​ന്‍റി​ൽ വെ​ച്ചാ​ണ് മി​സ് യു​എ​സ്എ മ​ത്സ​രം അ​ര​ങ്ങേ​റി​യ​ത്.

എ​ല്ല സ്മി​ത്ത് മി​സ് കെ​ന്‍റ​ക്കി​യാ​യി നേ​ര​ത്തെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ബ്രോ​ഡ് കാ​സ്റ്റ് ജേ​ർ​ണ​ലി​സ​ത്തി​ൽ കെ​ന്‍റ​ക്കി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ബി​രു​ദം നേ​ടി​യി​ട്ടു​ള്ള എ​ല്ല ലൂ​യി​സ് വി​ല്ല എ​ബി​സി റി​പ്പോ​ർ​ട്ട​റാ​ണ്. 2020 ലാ​ണ് ഇ​വ​ർ എ​ബി​സി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

ഡി​സം​ബ​ർ 12ന് ​ഇ​സ്ര​യേ​ലി​ൽ ന​ട​ക്കു​ന്ന മി​സ് യൂ​ണി​വേ​ഴ്സ് സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ൽ യു​എ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു എ​ല്ല സ്മി​ത്ത് പ​ങ്കെ​ടു​ക്കും.

അ​ന്പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ നി​ന്നു​മു​ള്ള 51 മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് മി​സ് അ​മേ​രി​ക്കാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. 2020ൽ ​മി​സ് യു​എ​സ്എ​യാ​യി​രു​ന്ന അ​യി​ഷ ബ്രാ​ഞ്ചാ​ണ് എ​ല്ല സ്മി​ത്തി​നെ മി​സ് അ​മേ​രി​ക്കാ കി​രീ​ടം അ​ണി​യി​ച്ച​ത്.

15 വ​യ​സു മു​ത​ൽ സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ല​ക്ക് മി​സ് അ​മേ​രി​ക്ക​യാ​യി വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഇ​വ​രു​ടെ പ​രി​ശീ​ല​ക പ​റ​ഞ്ഞു. ഈ ​വ​ർ​ഷം ആ​ദ്യ​മാ​യി പ​ങ്കെ​ടു​ത്ത ട്രാ​ൻ​സ്ജെ​ന്‍റ​ർ മി​സ് ന​വേ​സ​ക്ക് ഫൈ​ന​ൽ റൗ​ണ്ടി​ൽ ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

പി.​പി. ചെ​റി​യാ​ൻ