ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു
Saturday, December 4, 2021 4:52 PM IST
ഫിലഡൽഫിയ: ഫോമായുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയിൽ മിഡ്‌ അറ്റ്ലാന്‍റിക് റീജണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കല മലയാളി അസോസിയേഷൻ ഓഫ് ഡലവേർ വാലി ജോജോ കോട്ടൂരിനെ നാമനിർദേശം ചെയ്തു.

ന്യൂജേഴ്സി, പെൻസിൽവാനിയ ,ഡെലിവയർ എന്നിവിടങ്ങളിൽ നിന്നുള്ള സംഘടനകളാണ് ഫോമ മിഡ് അറ്റ്ലാന്‍റിക് റീജണിൽ പ്രവർത്തിക്കുന്നത് .

ജോജോ കോട്ടൂർ ഫിലഡൽഫിയയിലെ മലയാളികളുടെ ഇടയിൽ ഏറെ സുപരിചിതനാണ്. കല പ്രസിഡന്‍റ്, എസ് എം സി സി നാഷണൽ പി ആർഒ, മിഡ് അറ്റ്ലാന്‍റിക് റീജണൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ച മികവുമായാണ് ആർ വി പി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അമേരിക്കൻ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമാണ് ജോജോയുടേത്. കേരളത്തിൽ ബാലജനസഖ്യത്തിലൂടെയും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയും സംഘടനാ രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ് ജോജോ.

ചങ്ങനാശേരി എസ് ബി കോളജിൽനിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദവും എൻഐഐടി യിൽ നിന്നും സിസ്റ്റം അനലറ്റിക്സിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.