മാ​ധ്യ​മ മേ​ഖ​ല​ക്ക് പ്ര​ചോ​ദ​ന​മാ​യി’ ക്ലൈ​മ​റ്റ് ചേ​ഞ്ച് - ഗ്ലോ​ബ​ൽ ഇ​ന്പാ​ക്ട് ച​ർ​ച്ച
Monday, December 6, 2021 8:41 PM IST
ഹൂ​സ്റ്റ​ണ്‍: "ക്ലൈ​മ​റ്റ് ചേ​ഞ്ച് - ഗ്ലോ​ബ​ൽ ഇ​ന്പാ​ക്ട്’ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു ഹൂ​സ്റ്റ​ണ്‍ ഇ​ന്തോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച മാ​ധ്യ​മ മേ​ഖ​ല​ക്ക് പ്ര​ചോ​ദ​ന​മാ​യി.

ഡി​സം​ബ​ർ 3 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് സൂം ​പ്ലാ​റ്റ​ഫോ​മി​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച​യി​ൽ സെ​ക്ര​ട്ട​റി ഡോ. ​മാ​ത്യൂ വൈ​ര​മ​ണ്‍ എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​ത​മാ​ശം​സി​ച്ചു. നി​ശ​ബ്ദ പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​വാ​ൻ, ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് റോ​യ് തോ​മ​സി​നെ ക്ഷ​ണി​ച്ചു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം - ഗ്ലോ​ബ​ൽ ഇ​ന്പാ​ക്ട് എ​ന്ന വി​ഷ​യം വി​ശ​ദ​മാ​യി റോ​യ് തോ​മ​സ് അ​വ​ത​രി​പ്പി​ക്കു​ക​യും അ​തി​ന്‍റെ വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളെ സ്പ​ർ​ശി​ച്ചു​കൊ​ണ്ട് ച​ർ​ച്ച​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്് എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ല​ഭി​ച്ചു.

ഇ​ൻ​ഡോ - അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്.​എ​സ്. ലാ​ൽ, ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​മാ​ത്യു ജോ​യ്സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ചാ​ക്കോ, ഡോ. ​ച​ന്ദ്രാ മി​ത്ത​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ​ഫ് പൊ​ന്നോ​ളി, എ.​സി. ജോ​ർ​ജ്, വ​ർ​ഗീ​സ് എ​ബ്ര​ഹാം ഫ്ളോ​റി​ഡ, ഉ​മാ സ​ജി ന്യൂ ​യോ​ർ​ക്ക്, സം​ഗീ​താ ദു​വ -ട്ര​ഷ​റ​ർ ഹൂ​സ്റ്റ​ണ്‍ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

എ​ല്ലാ​വ​രും വി​വി​ധ മാ​ധ്യ​മ മേ​ഖ​ല​ക​ളി​ലൂ​ടെ അ​വ​ബോ​ധ​ന​വും പ​രി​ഹാ​ര​നി​ർ​ദേ​ശ​ങ്ങ​ളും നി​ര​ന്ത​ര​മാ​യി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ൽ​കേ​ണ്ടി​യ​തി​ന്‍റെ പ്രാ​ധാ​ന്യം എ​ടു​ത്തു പ​റ​ക​യു​ണ്ടാ​യി. വ്യ​ക്തി​ക​ളാ​ലും സ​മൂ​ഹ​വു​മാ​യു​ള്ള കൂ​ട്ടാ​യ പ​രി​ശ്ര​മം തു​ട​രേ​ണ്ട ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി ഡോ. ​എ​സ്.​എ​സ്. ലാ​ൽ ഉൗ​ന്നി​പ​റ​ഞ്ഞു. ക്രി​യാ​ത്മ​ക​മാ​യ സ​മീ​പ​ന​ത്തി​ലൂ​ടെ കൂ​ടു​ത​ൽ മാ​ധ്യ​മ ശൃം​ഖ​ല​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി തു​ട​ർ​ന്നും ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ളി​ൽ നി​ന്ന് ഭൂ​മി​യെ പ​രി​ര​ക്ഷി​ക്കാ​ൻ ന​മു​ക്കു സാ​ധി​ക്ക​ണ​മെ​ന്ന് പ്ര​ചോ​ദ​ന​വു​മാ​യി ച​ർ​ച്ചാ​വ​താ​ര​ക​ൻ ച​ർ​ച്ച​ക്ക് പ​രി​സ​മാ​പ്തി വ​രു​ത്തി. സം​ഗീ​താ ദു​വാ​യു​ടെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ സൂം ​മീ​റ്റിം​ഗ് പ​ര്യ​വ​സാ​നി​ച്ചു.


പി.​പി. ചെ​റി​യാ​ൻ