സു​വ​നീ​ർ കി​ക്കോ​ഫ് ന​ട​ത്തി
Tuesday, December 7, 2021 7:39 PM IST
ഓ​സ്റ്റി​ൻ: ഓ​സ്റ്റി​നി​ലെ യാ​ക്കോ​ബാ​യ സു​റി​യാ​നി വി​ശ്വാ​സി​ക​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷം സ്വ​ന്ത​മാ​യി ഒ​രു ദേ​വാ​ല​യം എ​ന്ന​ത് പൂ​ർ​ത്തി​യാ​യി. കൂ​ദാ​ശ വ​രു​ന്ന ഏ​പ്രി​ൽ 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കു​ന്ന സ്മ​ര​ണി​ക​യു​ടെ ആ​ദ്യ​ത്തെ കോം​പ്ലി​മെ​ന്‍റ് സീ​നി​യ​ർ മെ​ന്പ​ർ ജോ​സ​ഫ് മു​ത്തൂ​ല​ത്തു​നി​ന്നും സ്വീ​ക​രി​ച്ചു​കൊ​ണ്ട് സു​വ​നീ​ർ കി​ക്കോ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. സാ​ക് വ​ർ​ഗീ​സ് ഡി​സം​ബ​ർ അ​ഞ്ചാം തീ​യ​തി വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് ഓ​സ്റ്റി​നി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളി​ൽ എ​ന്നും കൂ​ടെ നി​ല​കൊ​ള്ളു​ന്ന സെ​ബി പോ​ൾ സ്കൈ ​ട​വ​ർ റി​യാ​ലി​റ്റി, സാ​ബു ചെ​റി​യാ​ൻ ഇ​ൻ​ഡ​സ് റി​യാ​ലി​റ്റി, മാ​ത്യു ചാ​ക്കോ സി ​പി എ ​എ​ന്നി​വ​രി​ൽ​നി​ന്ന് പ​ര​സ്യ കോം​പ്ലി​മെ​ന്‍റു​ക​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ളി​ൽ​നി​ന്നു കോം​പ്ലി​മെ​ന്‍റു​ക​ൾ എ​ന്നി​വ സ്വീ​ക​രി​ച്ചു. ത​ദ​വ​സ​ര​ത്തി​ൽ ഇ​ട​വ​ക​യ്ക്ക് വെ​ളി​യി​ൽ​നി​ന്നു​ള്ള ആ​ദ്യ​ത്തെ ജ​ന​റ​ൽ കോം​പ്ലി​മെ​ന്‍റാ​യി ഡാ​ള​സ് സെ​യി​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ഇ​ട​വ​ക​യി​ൽ​നി​ന്നു​ള്ള തോ​മ​സ് വ​ർ​ഗീ​സി​ന്‍റെ(​ജോ​യ്) ചെ​ക്ക് കൈ​മാ​റു​ക​യു​ണ്ടാ​യി.

ഓ​സ്റ്റി​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ കൂ​ടാ​തെ അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മാ​യി അ​തി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ എ​ല്ലാ​ഭാ​ഗ​ത്തും വി​ത​ര​ണം ചെ​യ്യു​ന്ന 250-ൽ ​പ​രം വ​ർ​ണ പേ​ജു​ള്ള ഈ ​സു​വ​നീ​റി​ലേ​ക്ക് പ​ര​സ്യ​ങ്ങ​ളും കോം​പ്ലി​മെ​ന്‍റു​ക​ളും ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ എ​ത്ര​യും പെ​ട്ട​ന്ന് അ​വ ന​ൽ​ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വി​കാ​രി സാ​ക് വ​ർ​ഗീ​സ് (832) 2745831 സാം ​കോ​ശി (917 ) 8291030