മാറ്റിന് പുതിയ നേതൃത്വം
Tuesday, January 25, 2022 1:21 PM IST
ടാന്പ (ഫ്ളോറിഡ): മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പക്ക് (MAT) പുതിയ നേതൃത്വം. 2022-23 വർഷത്തെ പുതിയ ഭാരവാഹികളായി അരുണ്‍ ചാക്കോ (പ്രസിഡന്‍റ്), ജോണ്‍ കല്ലോലിക്കല്‍ ( വൈസ് പ്രസിഡന്‍റ്), അന്നാ എവിന്‍ (ജനറല്‍ സെക്രട്ടറി), മനോജ് കുര്യന്‍ (ട്രഷറര്‍), എബിന്‍ അബ്രഹാം (ജോയിന്‍റ് സെക്രട്ടറി), സൈമണ്‍ തൊമ്മന്‍ (ജോയിന്‍റ് ട്രഷറര്‍), മേഴ്‌സി കൂന്തമറ്റം (വുമണ്‍സ്‌ഫോറം പ്രസിഡന്‍റ്), സുനിത ഫ്‌ളവര്‍ഹില്‍ (പ്രസിഡന്‍റ് ഇലക്ട് ) എന്നിവരെയും ഡയറക്ടർ ബോർഡ് അംഗങ്ങളായി അനിത കണ്ടാരപ്പള്ളില്‍, വെങ്കിട്ട് അയ്യര്‍, ജെഫി ജോസഫ്, ജെസി യേശുദാസ്, മെല്‍വിന്‍ സേവ്യര്‍, ബിനു ജോര്‍ജ്, റിയാസ് ഒമ്മേരുകുട്ടി, സെബാസ്റ്റ്യൻ തോമസ്, ഷിനു വര്‍ഗീസ്, ഷോജി കുരുവിള, ടെസ്ബന്‍ ബെഞ്ചമിന്‍, ഡാനിയേല്‍ ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.

ജോമോന്‍ തെക്കേത്തൊടിയില്‍ (ചെയര്‍മാന്‍), ഷൈനി ജോസ് (വൈസ് ചെയര്‍), അനില്‍ നീച്ചിയില്‍ (സെക്രട്ടറി), മാത്തുക്കുട്ടി തോമസ് (ട്രഷറര്‍), ജോസ്‌മോന്‍ തത്തംകുളം, ബാബു പോള്‍, സൂസി ജോര്‍ജ് (എക്‌സിക്യുട്ടീവ് മെമ്പര്‍മാർ) എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.

മാറ്റിന്‍റെ പ്രഖ്യാപിത നയത്തിനൊപ്പം നിന്നുകൊണ്ട് ഇത്തവണയും എല്ലാ സ്ഥങ്ങളിലേക്കും പുതുമുഖങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്. പ്രസിഡന്‍റ് ഒഴികെയുള്ള സ്ഥാനങ്ങളിലേക്കാണ് തെരെഞ്ഞെടുപ്പു നടന്നത്. പ്രസിഡന്‍റ് അരുണ്‍ ചാക്കോയെ വൈസ് പ്രസിഡണ്ടിന്‍റെ സ്ഥാനമുള്ള പ്രസിഡന്‍റ് ഇലക്ട് ആയി കഴിഞ്ഞ വർഷം തന്നെ തെരഞ്ഞെടുത്തിരുന്നു. ഇത്തവണത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തിനൊപ്പം അടുത്ത ഭരണസമിതിയെ നയിക്കാനുള്ള പ്രസിഡന്‍റ് ഇലക്ട് ആയി സുനിത ഫ്‌ളവര്‍ഹിലിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.

ബിസിനസുകാരനും സംഘാടകനുമായ പ്രസിഡന്‍റ് അരുൺ മാറ്റിന്‍റെ ആരംഭകാലം മുതൽ സജീവ പ്രവർത്തകനായിരുന്നു. പ്രസിഡന്‍റ് ഇലക്ട് എന്ന നിലയിൽ കഴിഞ്ഞ കമ്മിറ്റിയിൽ പ്രവർത്തിച്ചതിന്‍റെ അനുഭവസമ്പത്തുമായിട്ടാണ് അരുൺ, മാറ്റിനെ നയിക്കാനൊരുങ്ങുന്നത്.

സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട അന്ന എവിനും മാറ്റിന്‍റെ സജീവ പ്രവർത്തകയാണ്. ഐടി പ്രഫഷണൽ കൂടിയായ അന്ന, മാറ്റിന്‍റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടയുള്ള എല്ലാ വിധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം അറിയിച്ചിട്ടുള്ള യുവ നേതാവാണ്. വൈസ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട ജോൺ കല്ലോലിക്കൽ ടാമ്പയിലെ അറിയപ്പെടുന്ന സംഘടനാ നേതാവാണ്. ഫൊക്കാനയുടെ മുൻ ഫ്ലോറിഡ റീജണൽ വൈസ് പ്രസിഡന്‍റ് (ആർവിപി) കൂടിയായ ജോൺ, ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിൽ നടക്കാനിരിക്കുന്ന ഫൊക്കാന ഇന്‍റർനാഷണൽ കൺവൻഷന്‍റെ കോ- ചെയർമാൻകൂടിയാണ്. ട്രഷറർ ആയി തെരെഞ്ഞെടുക്കപ്പട്ട മനോജ് കുര്യനും ടാമ്പയിലെ സാമൂഹ്യ- സംഘടനാ മേഖലകളിൽ സജീവ ഇടപെടലുകൾ നടത്തുന്ന യുവ ബിസിനസുകാരനാണ്. മാറ്റിന്റെ ആരംഭകാലം മുതൽ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്.

അടുത്ത വർഷം സംഘടനയെ നയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രസിഡന്‍റ് ഇലക്ട് സുനിത ഫ്ലവർഹിൽ ഫൊക്കാന വിമൻസ് ഫോറത്തിന്‍റെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഐടി പ്രഫണൽ ആയ സുനിത മികച്ച നർത്തകിയും അവതാരകയുമാണ്.

മാറ്റിന്‍റെ തെരെഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ മാത്യു കുര്യൻ ആണ് തെരെഞ്ഞെടുപ്പ് പ്രക്രീയകൾക്ക് നേതൃത്വം നൽകിയത്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് ബിഷൻ ജോസഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ എല്ലാ ഭാരവാഹികളും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് മാത്യു കുര്യൻ അറിയിച്ചു.

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി മറ്റേതു സംഘടനകളെ എന്നപോലെ ഒരുപാട് പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിന് മാറ്റിനും കഴിയാതെ പോയെങ്കിലും വെർച്വൽ പ്ലാറ്റ്ഫോമുകളിലൂടെ നിരവധി പരിപാടികൾ സംഘടിപ്പിക്കുക വഴി അതിനെ അതിജീവിക്കാൻ കഴിഞ്ഞതായി സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് ബിഷൻ ജോസഫ് പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് ഇത്തവണ മാറ്റ് മുന്ഗണന നൽകിയതെന്ന് സെക്രട്ടറി സജ്‌ന നിഷാദ് പറഞ്ഞു. സ്ഥാനമൊഴിഞ്ഞ ട്രസ്റ്റി ബോർഡ് ചെയർമാൻ ഫൊക്കാന ട്രഷറർ സണ്ണി മറ്റമന മാറ്റ് കുടുംബാംഗങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു.

ഫ്രാൻസിസ് തടത്തിൽ