മാ​പ്പ് മാ​തൃ ദി​നാ​ഘോ​ഷം ശ​നി​യാ​ഴ്ച ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ
Thursday, May 12, 2022 8:25 PM IST
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ല​ഡ​ൽ​ഫി​യാ​യു​ടെ (മാ​പ്പ്) വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​തൃ ദി​നാ​ഘോ​ഷം മെ​യ് 14 ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഫി​ല​ഡ​ൽ​ഫി​യാ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ പ​ള്ളി​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു (608 Welsh Rd, Philadelphia, PA 19115).

വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ന​ട​ത്ത​പ്പെ​ടു​ന്ന മാ​തൃ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ ഡോ. ​സി​സ്റ്റ​ർ ജോ​സ്ലി​ൻ ഇ​ട​ത്തി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളും, പ്രൊ​ഫ​ഷ​ണ​ൽ ട്രൂ​പ്പു​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന ഡാ​ൻ​സു​ക​ളും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റു​ന്നു​താ​ണ്.

ഈ ​മാ​തൃ​ദി​ന ആ​ഘോ​ഷ​ത്തി​ലെ ഭാ​രി​ച്ച ചെ​ല​വു​ക​ൾ ചു​രു​ക്കി നി​ർ​ധ​ന​യാ​യ ഒ​രു വീ​ട്ട​മ്മ​യ്ക്ക് വീ​ട് പ​ണി​തു ന​ൽ​കു​ന്ന​തി​ന് മാ​പ്പ് വി​മ​ൻ​സ് ഫോ​റം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​ദി​ന​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​വും മാ​തൃ​കാ​പ​ര​വു​മാ​യ തീ​രു​മാ​നം. വി​മ​ൻ​സ് ഫോ​റം ചെ​ർ​പേ​ഴ്സ​ണ്‍ മി​ല്ലി ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

മാ​തൃ​കാ​പ​ര​മാ​യ ഈ ​ന·​പ്ര​വ​ർ​ത്ത​ന​ത്തി​ന് മാ​പ്പി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ർ​ലോ​ഭ​മാ​യ സ​ഹ​ക​ര​ണം ല​ഭി​ക്കു​ന്നു എ​ന്ന​ത് സ​ന്തോ​ഷ​പൂ​ർ​വ്വം എ​ടു​ത്തു​പ​റ​യേ​ണ്ട കാ​ര്യ​മാ​ണെ​ന്ന് വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​ല്ലി ഫി​ലി​പ്പും മ​റ്റ് സ​ഹ​പ്ര​വ​ർ​ത്ത​ക​രും വ്യ​ക്ത​മാ​ക്കി.

മാ​തൃ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി മി​ല്ലി ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ ഒ​രു നി​ര​ത​ന്നെ അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്കു​ന്നു.

രാ​ജു ശ​ങ്ക​ര​ത്തി​ൽ