ട്രൈ​സ്റ്റേ​റ്റ് കേ​ര​ളം ഫോ​റം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മെ​യ് 15ന്
Thursday, May 12, 2022 8:49 PM IST
സു​മോ​ദ് നെ​ല്ലി​ക്കാ​ല
ഫി​ല​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വാ​നി​യ, ഡെ​ല​വ​ർ, ന്യൂ​ജേ​ഴ്സി ഏ​രി​യ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് യു​എ​സ്എ പ്ര​ഥ​മ​ൻ ഡോ. ​കൃ​ഷ്ണ കി​ഷോ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു നി​ർ​വ​ഹി​ക്കും. മെ​യ് 15 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4.30ന് ​നു ജം​ബോ സീ ​ഫു​ഡ് ബാ​ങ്ക്റ്റ് ഹാ​ളി​ൽ (Jumbo Seafood, 725 Bustleton pike, Feasterville-Trevose, PA 19053)ആ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക.

ഫി​ല​ഡ​ൽ​ഫി​യ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ മാ​മാ​ങ്ക​മാ​യ ട്രൈ​സ്റ്റേ​റ്റ് ഓ​ണ​മ​ഹോ​ത്സ​വ​ത്തി​ന് ഇ​തോ​ടു​കൂ​ടി കൊ​ടി​യേ​റും. ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളീ സം​ഘ​ട​ക​ൾ എ​ല്ലാം ഒ​രേ കു​ട​കീ​ഴി​ൽ ഒ​ന്നി​ച്ച​ണി​നി​ര​ന്നു ആ​യി​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ടി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​ന്നി​ച്ചു ന​ട​ത്ത​പ്പെ​ടും. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ക​ലാ പ​രി​പാ​ടി​ക​ളും അ​ത്താ​ഴ വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ചെ​യ​ർ മാ​ൻ സാ​ജ​ൻ വ​ർ​ഗീ​സ് (215 906 7118) ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ണി വ​ർ​ഗീ​സ് (267 213 5544), ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ (215 605 7310), ഓ​ണം ചെ​യ​ർ​പേ​ഴ്സ​ണ്‍ ജീ​മോ​ൻ ജോ​ർ​ജ് (267 970 4267), എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​മാ​ൻ വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, സു​മോ​ദ് നെ​ല്ലി​ക്കാ​ല, ജോ​ബി ജോ​ർ​ജ്, ജോ​ണ്‍ സാ​മു​വേ​ൽ, സു​ധ ക​ർ​ത്താ, ആ​ശ അ​ഗ​സ്റ്റി​ൻ, ബ്രി​ജി​റ്റ് പാ​റ​പ്പു​റ​ത്ത് എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.