ട്രൈസ്റ്റേറ്റിൽ വനിതകളായ നർത്തകർക്ക് മെഗാതിരുവാതിരയിൽ പങ്കെടുക്കാനവസരം
Thursday, May 19, 2022 9:11 PM IST
സുമോദ് തോമസ് നെല്ലിക്കാല
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മാമാങ്കമായ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ വനിതകളായ നർത്തകരെ ക്ഷണിച്ചു.

ഓഗസ്റ്റ് 20നു (ശനി) കൺസ്റ്റാറ്റെർ ഓപ്പൺ എയർ തിയേറ്ററിലാവും മെഗാ തിരുവാതിര അരങ്ങേറുക. ഗ്രേയ്റ്റർ ഫിലഡൽഫിയായിലെ പ്രമുഖ മലയാളി സംഘടനകൾ എല്ലാം ഒരേ കുടകീഴിൽ ഒന്നിച്ചണിനിരന്നു ആയിരങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന ആഘോഷം എന്ന പ്രത്യേകതയും ഇതിനുണ്ട്.

മുൻ വർഷത്തെ മെഗാ തിരുവാതിര ലോക ശ്രദ്ധ പിടിച്ചു പറ്റിയതിന്‍റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് ഈ വർഷവും 101 പേരടങ്ങുന്ന തിരുവാതിരക്കുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ലാസ്യ ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ പ്രേത്യേക പരിശീലനം നൽകും. താല്പര്യമുള്ള വനിതകൾ മേയ് 31 നു മുന്പു പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിവരങ്ങൾക്ക് : ആഷ അഗസ്റ്റിൻ 267 844 8503, സാജൻ വർഗീസ് (ചെയർമാൻ) 215 906 7118, റോണി വർഗീസ് (ജനറൽ സെക്രട്ടറി) 267 213 5544, ഫിലിപ്പോസ് ചെറിയാൻ (ട്രഷറർ) 215 605 7310, ജീമോൻ ജോർജ് (ഓണം ചെയർ പേഴ്സൺ) 267 970 4267, വിൻസെന്‍റ് ഇമ്മാനുവൽ (എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ), സുമോദ് നെല്ലിക്കാല, ജോബി ജോർജ്, ജോൺ സാമുവേൽ, സുധ കർത്താ, ആശ അഗസ്റ്റിൻ, ബ്രിജിറ്റ് പാറപ്പുറത്ത്.