എ​സ്ബി അ​സം​പ്ഷ​ൻ അ​ലും​മ്നി വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, May 26, 2022 10:18 PM IST
ജോ​യി​ച്ച​ൻ പു​തു​ക്കു​ളം
ഷി​ക്കാ​ഗോ: ച​ങ്ങ​നാ​ശേ​രി എ​സ്ബി ആ​ൻ​ഡ് അ​സം​പ്ഷ​ൻ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളാ​യ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 2022ലെ ​ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​പേ​ക്ഷ അ​വാ​ർ​ഡ് നി​ർ​ണ​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് അ​യ​ച്ചു കൊ​ടു​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 30 ആ​ണ്. അ​പേ​ക്ഷാ​ർ​ഥി​ക​ൾ 2022ൽ ​ഹൈ​സ്കൂ​ൾ ഗ്രാ​ജ്വേ​റ്റ് ചെ​യ്ത​വ​രാ​യി​രി​ക്ക​ണം. ജി​പി​എ, എ​സി​ടി അ​ഥ​വാ എ​സ്എ​റ്റി സ്കോ​റു​ക​ൾ, പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ലെ മി​ക​വു​ക​ൾ എ​ന്നീ ത്രി​ത​ല മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പു​ര​സ്കാ​ര നി​ർ​ണ​യം ന​ട​ത്തു​ക. കൂ​ടാ​തെ അ​പേ​ക്ഷാ​ർ​ഥി​ക​ളു​ടേ​യോ, അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടേ​യോ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ള്ള പ​ങ്കാ​ളി​ത്ത​വും ഒ​രു അ​ധി​ക യോ​ഗ്യ​ത​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​താ​യി​രി​ക്കും.

പു​ര​സ്കാ​ര ജേ​താ​ക്ക​ൾ​ക്ക് മാ​ത്യു വാ​ച്ചാ​പ​റ​ന്പി​ൽ സ്മാ​ര​ക ക്യാ​ഷ് അ​വാ​ർ​ഡും, പ്ര​ശ​സ്തി ഫ​ല​ക​വും, റ​വ. ഡോ. ​ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ക്യാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി​ഫ​ല​ക​വും സ​മ്മാ​ന​മാ​യി ന​ൽ​കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

Cherian Madappat,630-453-0491,[email protected]
Carmel Thomas: 224-688-0952,[email protected]
Sebastian Thomas: 601-715-2229,[email protected]