ഫ്‌ളോറിഡയിൽ അന്തരിച്ച ലീലാമ്മ ചെറിയാന്‍റെ സംസ്കാരം ശനിയാഴ്ച
Tuesday, June 28, 2022 3:47 PM IST
ടാമ്പാ,ഫ്ലോറിഡ: ഇക്കഴിഞ്ഞ ദിവസം ടാമ്പയിൽ അന്തരിച്ച കോട്ടയം വേലങ്ങാട്ടു ലോവെൽ ചെറിയാൻ പി. കുര്യന്‍റെ ഭാര്യ ലീലാമ്മ ചെറിയാന്‍റെ (86) സംസ്കാരം ജൂലൈ രണ്ടിനു ശനിയാഴ്ച ടാമ്പയിൽ നടക്കും. പരേത കോട്ടയം മാങ്ങാനം വട്ടച്ചാണയ്ക്കൽ കുടുംബാംഗമാണ്.

മക്കൾ: ഡോ.ആലീസ് ജോൺ, ടോം കുര്യൻ (ഇരുവരും യൂഎസ്എ)
മരുമക്കൾ: ഡോ. ലിൻസെ ജോൺ (പനത്തോട്ടത്തിൽ, റാന്നി),കരോളിൻ കുര്യൻ (ഇലഞ്ഞിമറ്റത്തിൽ, പൊൻകുന്നം (ഇരുവരും യുഎസ്‌എ)
കൊച്ചുമക്കൾ: ലോറെൻ ജോൺ, ക്രിസ്റ്റിയൻ കുര്യൻ

പൊതുദർശനം : ജൂലൈ ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ - സെന്‍റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029, Davis Rd, Tampa, Fl 33637)

സംസ്കാര ശുശ്രൂഷകൾ : ജൂലൈ 2 ന് ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ - സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029, Davis Rd, Tampa, Fl 33637)

ശുശ്രൂഷകൾക്ക് ശേഷം സൺസെറ്റ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്. (11005, N US highway 301 Thonotosassa, FL 33592). കൂടുതൽ വിവരങ്ങൾക്ക്: ഡോ. ആലിസ് ജോൺ - 254 718 9663, മാത്യു വർഗീസ് - 813 244 0902

https://www.thoolika.us/TV/live/funeral

റിപ്പോർട്ട് : ജീമോൻ റാന്നി