കേരള അസോസിയേഷന്‍ എഡ്യൂക്കേഷന്‍ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു
Sunday, July 3, 2022 3:22 PM IST
പി.പി. ചെറിയാന്‍
ഡാളസ്: ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും, ഡാളസ് കേരള അസോസിയേഷനും സംയുക്തമായി വര്‍ഷംതോറും നല്‍കിവരാറുള്ള എഡ്യൂക്കേഷന്‍ സര്‍വീസ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഫൈനല്‍ സ്‌കൂള്‍ ഗ്രേഡിന്‍റേയും, സാറ്റ് സ്‌കോറിന്‍റേയും അടിസ്ഥാനത്തിലാണ് 5,8,12 ഗ്രേഡ് വിദ്യാര്‍ഥികളെ അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്.

ഐസിഇസിയുടേയും, കേരള അസോസിയേഷന്‍റേയും അംഗങ്ങള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള യോഗ്യത. ഗ്രേഡ് റിപ്പോര്‍ട്ട്, സാറ്റ് സ്‌കോര്‍ കോപ്പി എന്നിവ അയയ്ക്കുക. അപേക്ഷ ജൂലൈ 31-നു മുമ്പ് ലഭിച്ചിരിക്കണം. മെയ്‌ലിംഗ് അഡ്രസ്: ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍, 3821 ബ്രോഡ് വേ, ബിലവഡ്, ഗാര്‍ലന്‍റ് 750 43.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ജോസഫ് (817 791 1775), ജൂലിയറ്റ് മുളയ്ക്കല്‍ (469 600 2765).