കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ചു
Tuesday, July 5, 2022 11:37 PM IST
പി.പി. ചെറിയാൻ
ടെ​ക്സ​സ്: സെ​ൻ​ട്ര​ൽ ടെ​ക്സ​സ് മ​ക്ക്ഗ്രി​ഗ​ർ സി​റ്റി​യി​ൽ നി​ന്നും കാ​ണാ​താ​യ 14 വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ച്ചു. ജൂ​ണ്‍ 29നാ​ണ് അ​യി​ഷ​ലി​ൻ ക്രോ​സ് (14), എ​മി​ലി സോ​ള​മ​ൻ (14) എ​ന്നി​വ​രെ മ​ക്ക്ഗ്രി​ഗ​ർ സി​റ്റി​യി​ൽ നി​ന്നും കാ​ണാ​താ​യ​ത്.

ഇ​വ​രെ കു​റി​ച്ചു വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ മ​ക്ക്ഗ്രി​ഗ​ർ പോ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​നെ 254 840 2855 അ​റി​യി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ആം​ബ​ർ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ കു​ട്ടി​ക​ളെ കാ​ണാ​താ​യാ​ൽ 12 മ​ണി​ക്കൂ​റി​ന​കം തി​രി​കെ എ​ത്താ​റു​ണ്ട്. ഈ ​സം​ഭ​വ​ത്തി​ൽ ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കു​ട്ടി​ക​ൾ മ​ട​ങ്ങി​വ​രാ​ത്ത​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.