ന​മ്മ​ളും കൈ​തോ​ല​യും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന "ആ​ര​വം 2022' ഓ​ഗ​സ്റ്റ് 6ന് ​കാ​ൽ​ഗ​റി​യി​ൽ
Monday, August 1, 2022 10:34 PM IST
ജോ​സ​ഫ് ജോ​ണ്‍ കാ​ൽ​ഗ​റി
കാ​ൽ​ഗ​റി: കാ​ൽ​ഗ​റി ആ​സ്ഥാ​ന​മാ​യു​ള്ള "ന​മ്മ​ൾ’ (നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മീ​ഡി​യ സെ​ന്‍റ​ർ ഫോ​ർ മ​ല​യാ​ളം ആ​ർ​ട്സ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ), ന​മ്മ​ളു​ടെ ഓ​ണം, സ്വാ​ഗ​തം 2022, എ​ന്നീ ഓ​ണ്‍​ലൈ​ൻ പ്രോ​ഗ്രാം വാ​ൻ​കൂ​വ​ർ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച​തി​നു​ശേ​ഷം ആ​ദ്യ​മാ​യി ഒ​രു സ്റ്റേ​ജ് പ്രോ​ഗ്രാം ഓ​ഗ​സ​റ്റ് 6 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ൽ​ഗ​റി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

5600 Centre street North se Thorncliff green view auditorium ത്തി​ൽ, കാ​ൽ​ഗ​റി​യി​ലെ കൈ​തോ​ല മ്യൂ​സി​ക് ബാ​ൻ​ഡു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ എ​ല്ലാ​വ​രു​ടെ​യും മ​ഹ​നീ​യ സാ​ന്നി​ധ്യം സാ​ദ​രം ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു (ടി​ക്ക​റ്റ് നി​ര​ക്ക് family CAD 40 /, Single CAD 15 /-)

കാ​ന​ഡ​യി​ലെ മ​ല​യാ​ളം പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മ​ല​യാ​ളം മി​ഷ​നു​മാ​യി ചേ​ർ​ന്ന് ന്ധ​ന​മ്മ​ളു​ടെ പ​ള്ളി​ക്കു​ട​വും’ മ​ല​യാ​ള ഭാ​ഷ​യേ​യും കേ​ര​ളീ​യ ക​ല​ക​ളെ​യും പ്രോ​ൽ​സാ​ഹോ​പ്പി​ക്കാ​നും പ​രി​ഭോ​ഷി​പ്പി​ക്കാ​നും പ​ല​വി​ധ നി​സ്വാ​ർ​ഥ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​മ്മ​ൾ ന​ട​ത്തി​വ​രു​ന്നു.