ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, August 10, 2022 10:35 PM IST
ജോ​ഷി വ​ള്ളി​ക്ക​ളം
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രാ​യി തോ​മ​സ് മാ​ത്യു​വി​നെ​യും ഷൈ​നി തോ​മ​സി​നെ​യും പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം തീ​രു​മാ​നി​ച്ചു. ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വി​ധ കാ​ര്യ​ങ്ങ​ളും ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. ഇ​നി മു​ത​ൽ ഓ​ഫി​സ് മ​റ്റു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്ക​ണ​മെ​ങ്കി​ൽ അ​തി​നു​വേ​ണ്ട ഫോം ​പൂ​രി​പ്പി​ച്ച് ഒ​പ്പി​ട്ടു കൊ​ടു​ത്തെ​ങ്കി​ൽ മാ​ത്ര​മേ ല​ഭ്യ​മാ​വു​ക​യു​ള്ളൂ.

ഓ​ഫി​സ് സെ​ക്ര​ട്ട​റി​യാ​യ തോ​മ​സ് മാ​ത്യു, മൂ​വാ​റ്റു​പു​ഴ കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെം​ബ​ർ, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ക​ഐ​സ്യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഫൗ​ണ്ടിം​ഗ് മെം​ബ​ർ ഓ​ഫ് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഫോ​റം, ഫൗ​ണ്ടിം​ഗ് മെം​ബ​ർ ഓ​ഫ് സി​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് മി​ഷ​ൻ, ഐ​എ​ൻ​ഒ​സി മു​ൻ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ള്ള തോ​മ​സ് മാ​ത്യു കഛ​ഇ യു​ടെ നി​ല​വി​ലെ ചെ​യ​ർ​മാ​നും 202123 കാ​ല​ഘ​ട്ട​ത്തി​ലെ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ബോ​ർ​ഡം​ഗം കൂ​ടി​യാ​ണ്.

അ​സി​സ്റ്റ​ന്‍റ് ഓ​ഫി​സ് സെ​ക്ര​ട്ട​റി​യാ​യ ഷൈ​നി തോ​മ​സ് മാ​ർ​ത്തോ​മാ സേ​വി​കാ സം​ഘം പ്ര​സി​ഡ​ന്‍റ് മ​റ്റു നി​ര​വ​ധി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​ണ്.

തോ​മ​സ് മാ​ത്യു 773 509 1947
ഷൈ​നി തോ​മ​സ് 847 209 2266