റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Thursday, August 18, 2022 11:23 PM IST
പി.​പി ചെ​റി​യാ​ൻ
ടെ​ക്സ​സ്: പ​തി​നാ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ടെ​ക്സ​സ് ഹ​ണ്ട​സ്വി​ല്ലി​ൽ ന​ട​പ്പാ​ക്കി. ടെ​ക്സ​സി​ൽ ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്. 2006ൽ ​ഡാ​ള​സ് മെ​ക്കി​നി​യി​ലെ മോ​ഡ​ൽ ഹോ​മി​ൽ മു​പ്പ​തോ​ളം കു​ത്തു​ക​ളേ​റ്റാ​ണു റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റാ​യ സാ​റാ വാ​ക്ക​ർ (40) കൊ​ല്ല​പ്പെ​ട്ട​ത്.

കു​റ്റ​കൃ​ത്യം ന​ട​ത്തി​യ കോ​സു​ൾ ച​ന്ദ​കൊ​മേ​നെ കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ചു വി​ഷ​മി​ശ്രി​തം കു​ത്തി​വ​ച്ചാ​ണു വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​നാ​ക്കി​യ​ത്. ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​നു മു​ൻ​പ് ഇ​യാ​ൾ പ്രാ​ർ​ഥി​ച്ചി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. വി​ഷ​മി​ശ്രി​തം കു​ത്തി​വ​ച്ച് പ​തി​ന​ഞ്ചു മി​നി​ട്ടി​ന​കം കോ​സു​ളി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

കോ​സു​ളി​ന്‍റെ അ​മ്മ വ​ധ​ശി​ക്ഷ ജ​ന​ലി​ലൂ​ടെ നോ​ക്കി​കൊ​ണ്ടി​രു​ന്നു. മ​രി​ക്കു​ന്ന​തി​നു മു​ൻ​പ് അ​മ്മ​യെ ഞാ​ൻ സ്നേ​ഹി​ക്കു​ന്നു​വെ​ന്ന് ഇ​യാ​ൾ പ്ര​തി​ക​രി​ച്ചു.