കാ​ലി​ഫോ​ർ​ണി​യ​യി​ൽ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 24ന്
Friday, August 19, 2022 1:50 AM IST
സാ​ന്‍റി പ്ര​സാ​ദ്
ലോ​സ് ആ​ഞ്ചെ​ല​സ് : ലോ​സ് ആ​ഞ്ചെ​ല​സ് മ​ല​യാ​ളി​ക​ൾ ഈ ​വ​ർ​ഷ​ത്തെ ഓ​ണം സെ​പ്റ്റം​ബ​ർ ഇ​രു​പ​ത്തി​നാ​ലി​നു ആ​ഘോ​ഷി​ക്കു​ന്നു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഹി​ന്ദു മ​ല​യാ​ളീ​സ് (ഓം) ​ആ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു ജ​യ​ന്തി​യും ഓ​ണ​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 24 ശ​നി​യാ​ഴ്ച നോ​ർ​വാ​ക് പ​യ​നി​യ​ർ ബ്ലോ​വ​ഡി​ലു​ള്ള സ​നാ​ത​ന ധ​ർ​മ ക്ഷേ​ത്ര ഹാ​ളി​ലാ​ണ് രാ​വി​ലെ പ​തി​നൊ​ന്ന​ര​മു​ത​ൽ തു​ട​ങ്ങു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ.

വി​ഭ​വ സ​മൃ​ദ്ധ മാ​യ ഓ​ണ സ​ദ്യ​ക്ക് ശേ​ഷം നി​ര​വ​ധി ക​ലാ - സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്ക​പെ​ടും. തി​രു​വാ​തി​ര, കൈ​കൊ​ട്ടി​ക്ക​ളി, ഓ​ണ​പാ​ട്ടു​ക​ൾ, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, ഓ​ണ​ത്തി​ന്‍റെ ഐ​തി​ഹ്യ​ത്തെ​ക്കു​റി​ച്ചും ഓ​ണ സ​ങ്ക​ൽ​പ​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള സ്കി​റ്റ്, വാ​ദ്യ മേ​ളം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ മ​ല​യാ​ളി​ക​ളെ ഓ​ണ​കാ​ല ഓ​ർ​മ​ക​ളി​ലേ​ക്ക് കൈ​പി​ടി​ച്ചു ന​ട​ത്തും വി​ധ​മാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ൾ​കൊ​ണ്ട് പാ​ച​കം ചെ​യ്ത വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യൊ​രു​ക്കു​ന്ന​ത് കാ​ലി​ഫോ​ർ​ണി​യ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ പ്ര​ശ​സ്ത​നാ​യ ഷെ​ഫ് ജി​ജു പു​രു​ഷോ​ത്ത​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ കാ​റ്റ​റിം​ഗ് സം​ഘ​മാ​ണ്.

ഓ​ണ​ഘോ​ഷ​വും ശ്രീ​നാ​രാ​യ​ണ ഗു​രു​ജ​യ​ന്തി​യും വ​ൻ വി​ജ​യ​മാ​ക്കാ​ൻ എ​ല്ലാ മ​ല​യാ​ളി​ക​ളും ഒ​ത്തു​ചേ​ര​ണ​മെ​ന്നു ഓം ​പ്ര​സി​ഡ​ണ്ട് വി​നോ​ദ് ബാ​ഹു​ലേ​യ​ൻ, സെ​ക്ര​ട്ട​റി സു​നി​ൽ ര​വീ​ന്ദ്ര​ൻ ഡ​യ​റ​ക്റ്റ​ർ ര​വി വെ​ള്ള​തി​രി, എ​ന്നി​വ​ർ
അ​ഭ്യ​ർ​ഥി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​നെ​തു​ന്ന​വ​ർ​ക്ക് മ​തി​യാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് https://www.ohmcalifornia.org/ സ​ന്ദ​ർ​ശി​ക്കു​ക.

ീിമാ1​ബ2022​മൗ​ഴ18.​ഷു​ഴ